2007, ഒക്‌ടോബർ 16, ചൊവ്വാഴ്ച

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!!

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പുരോഗതിയുടെ ചുക്കാന്‍ പിടിച്ച പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള ന്യൂനപക്ഷ മുഖങ്ങള്‍ ഈ അടുത്തകാലത്ത് വിവേകശൂന്യതയുടെ വെറും ആള്‍ക്കൂട്ടങ്ങള്‍ മാത്രമാവുന്നുവോ? ആര്‍ക്കു നേരെയും എന്തും വിളിച്ചു പറയാമെന്ന അഹന്തയും ഗര്‍വ്വുമാണോ ശുഭ്ര വസ്ത്രധാരികളെ ഭരിക്കുന്നത്. പ്രതികരണങ്ങളും പ്രതിഷേധങ്ങളും വരുമ്പോള്‍ ഹാലിളകുന്നവര്‍ പള്ളിമേടകളില്‍ ഇടയലേഖനങ്ങള്‍ ഇറക്കുന്നതും “നികൃഷ്ടരാഷ്ടീയത്തിലെ” ഭിക്ഷാംദേഹികളാവുന്നതും കണ്ട് കേരളം ലജ്ജിക്കുന്നത് ഇവരറിയുന്നില്ലേ? തങ്ങളെ തൊടുന്നവനെ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ഒന്ന് മറക്കുന്നു. ഇത് കേരളമാണ്. വംശീയതയുടെയും ജാതീയതയുടെയും അന്തകവിത്തുകളെയും മതവര്‍ഗ്ഗീയ കോമരങ്ങളെയും തളയ്ക്കേണ്ടിടത്ത് തളയ്ക്കാനറിയാവുന്ന ജനതയുടെ നാട്.

തൊട്ടാല്‍ പൊള്ളുന്ന കാര്യം പറയുമ്പോള്‍ പള്ളിമേടകളിലും അരമനകളിലും ന്യൂനപക്ഷകാര്‍ഡെടുത്ത് വീശാ‍ന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യം പറയുമ്പോള്‍ എന്തിനിത്ര വെപ്രാളാം?മതവൈരം ആളിക്കത്തിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൊടുക്കരുതെന്ന ഉദാത്തമായ രാഷ്ട്രീയബോധം പരിധിവിട്ട വിമര്‍ശനങ്ങള്‍ പാടെ ഒഴിവാക്കിക്കൊണ്ട് മാന്യമായ ഇടപെടലുകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ഇവിടത്തെ ഇടത് രാഷ്ട്രീയ നേതൃത്വം ശ്രമിച്ചു പോന്നു. പക്ഷെ തെമ്മാടിത്തത്തിന്റെ ഭാഷയായിരുന്നു തിരിച്ചുള്ള പ്രതികരണങ്ങള്‍.

ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാത്തവനും , കാപിറ്റേഷന്‍ കൊടുക്കാന്‍ കഴിവില്ലാത്തവനും പഠിക്കേണ്ടെന്നും യാതൊരുഉളുപ്പുമില്ലാതെ കേരള ജനതയോട് വിളിച്ചു പറഞ്ഞവര്‍, ഒരിക്കല്‍ ചീറ്റിപ്പോയ കള്ളക്കഥകള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് വിശ്വാസികള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ ഒരു പാര്‍ട്ടിയെങ്കിലും ഉണ്ടായി എന്നതില്‍ കേരള ജനതയ്ക്കഭിമാനിക്കാം. മതേതരത്വവും ന്യൂനപക്ഷസ്നേഹവും ആരുടെയും ളോഹയിലെയും ചരടില്‍ കെട്ടിയതല്ലെന്നും ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ഒരു ജനതയുടെ സൃഷ്ടയാണതെന്നുമുള്ള ശക്തമായ കമ്മ്യൂണിസ്റ്റ്ബോധം നട്ടെല്ലിനുറപ്പില്ലാത്ത ഖദറുധാരികള്‍ക്ക് ഒരു പക്ഷെ മനസ്സിലാവാതെ വന്നേക്കാം. ന്യൂനപക്ഷ പീഡനമെന്ന ഉമ്മാക്കി കാട്ടി വിരട്ടി ഒരു പ്രസ്ഥാനത്തെ അപ്പാടെ തൂത്തു വാരിക്കളയാമെന്നുള്ള വ്യാമോഹം ഏത് മസ്തിഷ്കത്തില്‍ ഉദിച്ചതായാലും അതിനെ വേരോടെ പിഴുതെറിയാനുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും ആര്‍ഭാടമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുകയും സുഖലോലുപതയില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ദല്ലാളന്മാരിലേയ്ക്ക് ഒതുക്കെപ്പെട്ടുപോയ സഭകളെ പഴിക്കാത്ത എത്ര വിശ്വാസികള്‍ ബാക്കിയുണ്ടെന്ന് നാഴികയ്ക്ക് നാല്പതുവട്ടം സൂക്തങ്ങള്‍ ഉരുവിടുന്നവര്‍ ചിന്തിക്കട്ടെ!! ഭരിക്കുന്നവര്‍ കഴുതകളാണെന്നും കളിയിലെ കേമന്മാര്‍ തങ്ങളാണെന്നുമുള്ള അഹന്തയില്‍ കണ്ണില്‍ കാണുന്നതെല്ലാം തല്ലിയുടക്കുന്ന ഭ്രാന്തമായ ഒരവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്ന ഇവരെ ചാട്ടവാറടിക്കേണ്ടത് വിശ്വാസികളാണ്. വിശ്വാസത്തെയും വിശ്വാസികളെയും ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ അടിയൊഴുക്കുകള്‍ അരമനകളിലെ തമ്പുരാക്കന്മാരുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളേറെയായി. ഇടത്പക്ഷത്തിന്റെ ശക്തമായ വേരോട്ടം സമൂഹത്തിന്റെ നാനാഭാഗത്തും ഉണ്ടായി തുടങ്ങിയപ്പോള്‍ സര്‍വ്വസന്നാഹങ്ങളുമായി തെരുവിലേക്കിറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരായിര്‍ക്കുന്നു.

വിജയന്മാഷുടെ മരണത്തെക്കുറിച്ചുള്ള അഴീക്കോടിന്റെ സത്യസന്ധമായ നിഷ്കളങ്കമായ പ്രതികരണത്തിനു നേരെ കുരച്ചു ചാടിയ മാധ്യമ-രാഷ്ട്രീയ വിശാരദനമാര്‍ ഇന്ന് മാലാഖവേഷം കെട്ടി നിറഞ്ഞാടുന്നത് കാണുമ്പോള്‍ പെറ്റതള്ളപോലും നെഞ്ചിലിടിച്ച് കരയുന്നുണ്ടാവും. ഈ നികൃഷ്ടജന്മങ്ങളെ ചുമന്നു പെറ്റതിന്റെ ദുര്‍വിധിയോര്‍ത്ത്. മത്തായി ചാക്കോയെന്ന ഉത്തമകമ്യൂണിസ്റ്റിന്റെ കറപുരളാത്ത ജീവിതത്തിനു നേരെ കാറിത്തുപ്പുന്നതാരായാലും അതിനെ ശക്തമായി ചെറുക്കേണ്ട ബാധ്യത അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനും അതിന്റെ അമരത്തു നില്‍ക്കുന്നവര്‍ക്കുമുണ്ട്. നികൃഷ്ടമായ ആരോപണങ്ങള്‍ നിരത്തി വിശ്വാസത്തിന്റെയും വിശ്വാസികളുടെയും ഇടയില്‍ ഇറങ്ങി രാഷ്ടീയം കളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഇനി തലയില്‍ മുണ്ടിട്ട് പോകുകയേ നിവൃത്തിയുള്ളൂ.

ശാന്തിയുടെയും സാന്ത്വനത്തിന്റെയും വഴികാട്ടികളാവേണ്ട ആത്മീയനേതൃത്വത്തില്‍ നിന്നും വഞ്ചനയുടെയും നെറികേടിന്റെയും തെമ്മാടിത്തത്തിന്റെയും ചെയ്തികളുണ്ടാവുമ്പോള്‍ പ്രതികരിക്കാതെ നോക്കിയിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഷണ്ഡന്മാരുടെ ഇടത്താവളമാണെന്ന് കരുതിപ്പോയൊ അരമനയിലെ കുഞ്ഞാടുകള്‍? വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു പ്രസ്ഥാനത്തിനു നേരെ കുരച്ചു ചാടുന്നവര്‍ ഇന്നലെകളിലെ പാഠങ്ങള്‍ അറിയാത്തവരാണ്. തെറ്റ് കാണുമ്പോള്‍ ചൂണ്ടിക്കാണിക്കുക മനുഷ്യ സഹജം. അത് തിരുത്താനുള്ള ആര്‍ജ്ജവം ന്യൂനപക്ഷ-ഭൂരിപക്ഷ പീഡന വാദങ്ങള്‍ നിരത്തുന്ന മാന്യന്മാര്‍ക്കുണ്ടൊ എന്നേ ഇനി അറിയേണ്ടൂ. ഈ കൂട്ടുകെട്ടിന്റെ അടുത്ത നീക്കം വളരെ ലളിതമായിരി‍ക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയെന്ന വ്യാജേന കാവിസേനയ്കൊപ്പം നിര്‍ത്തിയുള്ള പുതിയ രാഷ്ട്രീയ വിഷം വമിപ്പിക്കുക. കരുനീക്കങ്ങള്‍ക്ക് സര്‍വ്വപിന്തുണയുമായി രാഷ്ട്രീയ സദാചാരം തൊട്ടു തീണ്ടാത്ത കുറെ മാധ്യമപ്പടകളും രാഷ്ടീയ ശകുനികളും ഉണ്ടാവുമെന്നുറപ്പ്.

ഒരു റേഡിയൊ അവതാരകന്‍ പറയുന്നത് കേട്ടു. രാഷ്ടീയക്കാരും മതങ്ങളും തമ്മില്‍ പോരടിക്കുന്നത് കൊണ്ട് ആര്‍ക്കെന്ത് ഗുണമെന്ന്. ഒരു ചരിത്രവിദ്യാര്‍ത്ഥിപോലും ചോദിക്കാനറക്കുന്ന ചോദ്യം. കേരളത്തിന്റെ ഭാരതത്തിന്റെയും സാമൂഹ്യ സാംസ്കാരിക രംഗത്ത് വികസനവും പുരോഗമനവുമായ കാഴ്ചപ്പാടുകള്‍ വന്നു നിറഞ്ഞത് ഇത്തരത്തിലുള്ള സജീവമായ ചര്‍ച്ചകളും ബൌദ്ധിക സംഘട്ടനങ്ങളും ആയിരുന്നു എന്നത് കാണാതിരിക്കാനാകുമോ?

13 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാത്തവന്‍ തെരുവില്‍ കിടക്കട്ടെയെന്നും, കാപിറ്റേഷന്‍ കൊടുക്കാന്‍ ഗതിയില്ലാത്തവന്‍ പഠിക്കേണ്ടെന്നും ഉളുപ്പില്ലാതെ കേരള ജനതയോട് വിളിച്ചു പറഞ്ഞവര്‍, ഒരിക്കല്‍ ചീറ്റിപ്പോയ കള്ളക്കഥകള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് വിശ്വാസികള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ അതിനെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ ഒരു പാര്‍ട്ടിയെങ്കിലും ഉണ്ടായി എന്നതില്‍ കേരള ജനതയ്ക്കഭിമാനിക്കാം. മതേതരത്വവും ന്യൂനപക്ഷസ്നേഹവും ആരുടെയും ളോഹയിലെയും ചരടില്‍ കെട്ടിയതല്ലെന്നും ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ഒരു ജനതയുടെ സൃഷ്ടയാണതെന്നുമുള്ള ശക്തമായ കമ്മ്യൂണിസ്റ്റ്ബോധം നട്ടെല്ലിനുറപ്പില്ലാത്ത ഖദറുധാരികള്‍ക്ക് ഒരു പക്ഷെ മനസ്സിലാവാതെ വന്നേക്കാം. ന്യൂനപക്ഷ പീഡനമെന്ന ഉമ്മാക്കി കാട്ടി വിരട്ടി ഒരു പ്രസ്ഥാനത്തെ അപ്പാടെ തൂത്തു വാരിക്കളയാമെന്നുള്ള വ്യാമോഹം ഏത് മസ്തിഷ്കത്തില്‍ ഉദിച്ചതായാലും അതിനെ വേരോടെ പിഴുതെറിയാനുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.

കൈയൊപ്പ്‌ പറഞ്ഞു...

പാപം ചെയ്തവരും കല്ലെറിയട്ടെ, ഈ വഴി പിഴച്ച പൌരോഹിത്യത്തെ.

ഏ.ആര്‍. നജീം പറഞ്ഞു...

ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരേയോ....?

bipin പറഞ്ഞു...

ഇടതുപക്ഷ സര്ക്കാരിനെതിരെയുളള അങ്കത്തിന് കോണ്ഗ്രസ് മുന്നണിയ്ക്കാവശ്യമായ ആയുധശേഖരം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സഭാ നേതൃത്വത്തില് ഒരുവിഭാഗം പെരുമാറുന്നതെന്ന സിപിഎമ്മിന്റെ ആരോപണം ശരിവെയ്ക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഒരു രാഷ്ട്രീയനേതാവിന്റെ പരാമര്ശത്തിനു നേരെ സ്ക്കൂളുകള് അടച്ചിട്ടുളള പ്രതിഷേധവും മറ്റും ലക്ഷ്യം വെയ്ക്കുന്നത് സാമൂഹിക അരാജകത്വവും വര്ഗീയ ധ്രുവീകരണവുമാണെന്നത് പകല്പോലെ വ്യക്തവുമാണ്.

ക്രൈസ്തവര് സിപിഎമ്മില് തുടരാതെ പുറത്തുവരാന് ഇന്റര്ചര്ച്ച് കൗണ്സില് ചെയര്മാന് മാര് ജോസഫ് പവ്വത്തില് ആഹ്വാനം ചെയ്തിട്ടുണ്ട്. വിശ്വാസികള് കമ്മ്യൂണിസ്റ്റുകാരാകുന്നത് ആപത്താണെന്നും കമ്മ്യൂണിസത്തില് നിന്നും വിശ്വാസികളെ രക്ഷപെടുത്താന് സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നുമൊക്കെയാണ് പല വൈദികരും വിശദീകരിക്കുന്നത്.

വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാര്ട്ടികളില് നിന്നും അടര്ത്തിയെടുത്ത് കോണ്ഗ്രസിനും കേരള കോണ്ഗ്രസിനും ഏല്പ്പിച്ചു കൊടുക്കുന്ന പണിയാണോ ക്രൈസ്തവ സഭകള് ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. മതവും രാഷ്ട്രീയവും പരസ്പരം പാലിക്കേണ്ട അതിര്വരമ്പുകളെക്കുറിച്ച് കാലങ്ങളായി പലരും ഓര്മ്മിപ്പിക്കുന്നതും ഈ വിവാദത്തില് ക്രൈസ്തവ സഭകള് മറക്കുന്നു.

സിപിഎമ്മിനെ, പ്രത്യേകിച്ച് പിണറായി വിജയനെ അടിക്കാന് കിട്ടിയ ഏറ്റവും നല്ല വടിയായി ഈ പ്രശ്നത്തെ മനോരമയും മാതൃഭൂമിയുമടക്കമുളള പത്രങ്ങള് ഉപയോഗിക്കുമ്പോഴും പ്രശ്നത്തിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകള് മൂടിവെയ്ക്കാന് അവര് വല്ലാതെ പണിപ്പെടുന്നുണ്ട്. സര്ക്കാരിനെതിരെയുളള പ്രതിപക്ഷ സമരം ഏശുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മന്ചാണ്ടിയെയും സംഘത്തെയും സഹായിക്കാന് ഒരു വിഭാഗം സഭാമേധാവികള് തെരുവിലിറങ്ങുന്നത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും മുഖ്യധാരാമാധ്യമങ്ങള് മൗനം പാലിക്കുന്നു.

ദീപികയിലെ വിവാദം നടക്കുന്ന സമയത്ത് കാഞ്ഞിരപ്പളളി ബിഷപ്പ് മാത്യു അറയ്ക്കല് നാണംകെട്ട മനുഷ്യനാണെന്നും കത്തോലിക്കനാകാന് യോഗ്യതയില്ലാത്തയാളാണെന്നും തുറന്നടിച്ചത് പി സി ജോര്ജ് എംഎല്എയാണ്. ടെലിവിഷന് ചാനലുകളിലും മാധ്യമങ്ങളിലും ജോര്ജ് ഈ ആരോപണം ആവര്ത്തിച്ചുന്നയിച്ചിരുന്നു. എന്നാല് ആര്ക്കും ഒരു പ്രതിഷേധവുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

വിമര്ശിക്കുന്ന രാഷ്ട്രീയ നേതാവിന്റെ മതമോ സമുദായമോ നോക്കിയാണോ സഭ പ്രതികരിക്കുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

ഈ വിവാദത്തോടുളള മാര്ത്തോമ്മാ സഭയുടെ പരമാധ്യക്ഷന് ഡോ. ജോസഫ് മാര്ത്തോമ്മ മെത്രാപ്പോലീത്തയുടെ അഭിപ്രായം മുഖ്യമാധ്യമങ്ങള് മുക്കിയതും ബോധപൂര്വമാണെന്ന് സംശയിക്കണം. അബോധാവസ്ഥയില് കിടക്കുന്നയാളിന് അന്ത്യകൂദാശ നല്കുന്നതില് അര്ത്ഥമില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില് അത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മതപരമായ കാര്യങ്ങളില് രാഷ്ട്രീയ സംഘടനകള് ഇടപെടരുതെന്നും രാഷ്ട്രീയവിവാദങ്ങള്ക്ക് പളളി കേന്ദ്രമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിസാര സംഭവങ്ങള് വന്വിവാദമായി മാറുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

മരണസമയത്ത് മത്തായി ചാക്കോയ്ക്ക് തൈലാഭിഷേകം നല്കിയ കാര്യം പുറത്തു പറഞ്ഞ മാര് ചിറ്റിലപ്പളളിയുടെ നടപടിയെ യാക്കോബായ സഭയും വിമര്ശിച്ചിട്ടുണ്ട്. ഇത്തരം മതാചാര കര്മ്മങ്ങള് പൊതുയോഗത്തില് വെളിപ്പെടുത്തുന്നത് മര്യാദയല്ല. വിവാദത്തിന് തുടക്കമിട്ടത് ബിഷപ്പിന്റെ പ്രസ്താവനയാണെന്നും എന്നാല് സംസ്ഥാനം ഭരിക്കുന്ന പാര്ട്ടിയുടെ സെക്രട്ടറി ഇതില് ചൊടിക്കേണ്ട കാര്യമില്ലെന്നും സഭയുടെ വക്താവ് ഫാദര് വര്ഗീസ് കല്ലാപ്പാറ പറയുന്നു.

രാഷ്ട്രീയക്കാര് മതകാര്യങ്ങളില് ഇടപെടുന്നും മതം രാഷ്ട്രീയത്തില് ഇടപെടുന്നതും ശരിയല്ലെന്നും പിണറായി വിജയനും പോള് ചിറ്റിലപ്പളളിയും ഒരുമിച്ചിരുന്ന് ചര്ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇക്കാര്യത്തില് സഭയുടെ നിലപാടിനെ വിശ്വാസികളില് ഒരുവിഭാഗം തന്നെ എതിര്ക്കുന്നുണ്ടെന്ന് ഈ പ്രസ്താവനകള് വ്യക്തമാക്കുന്നു. യാഥാര്ത്ഥ്യബോധത്തോടെ കാര്യങ്ങള് കാണുന്നവരുടെ നിലപാടുകള്ക്ക് മത്തങ്ങാ തലക്കെട്ട് കൊടുക്കാത്ത പത്രങ്ങളും വിഷയം കത്തിക്കാളണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തം.

വിശ്വാസികളും അവിശ്വാസികളും തമ്മിലുളള വിശുദ്ധയുദ്ധമാണ് കേരളത്തില് നടക്കുന്നതെന്ന് നാടാകെ പ്രസംഗിക്കുകയാണ് ഒരുവിഭാഗം വൈദികര്. ഇവരുടെ അപക്വവും വിഷലിപ്തവുമായ പ്രചരണം മാധ്യമങ്ങളടക്കം ഏറ്റുപിടിക്കുന്ന സാഹചര്യം കേരളത്തിന് ശുഭകരമല്ല. ഭീതിയുടെ കാര്മേഘങ്ങള് സംസ്ഥാനത്തിനു മീതെ ഉരുണ്ടു കൂടുന്നുവെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല.

Sheefa KK പറഞ്ഞു...

Palliyile vikariyum ambalathile poojariyum kallam parayilla ennathu nammude ellam agraham mathramanu...avarum sadharana manushyaranennulla sathyam nammal moodivaikkunnu...a chinthagathiyanu marendathu...

swaram പറഞ്ഞു...

പ്രിയപ്പെട്ട കൈയൊപ്പെ,

സത്യത്തിനു നേരെ കണ്ണടയ്ക്കുന്നു മാധ്യമ രാഷ്ട്രീയത്തില്‍ കല്ലേറുകള്‍ പോലും പുഷ്പവൃഷ്ടിയാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു.ഒരു പിണറായിയെ, പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെ കുരിശിലേറ്റാന്‍ എത്ര യൂദാസുകള്‍!!
വിജയന്‍ മാഷുണ്ടായിരുന്നെങ്കില്‍ അറിയാതെ ആശിച്ചു പോവുന്നു.

നജീം,
മനസ്സാക്ഷി ആര്‍ക്കും വേണ്ടിയും പണയപ്പെടുത്തിയില്ലാത്തവര്‍ ഇനിയും ഒരുപാടുണ്ട് കേരളത്തില്‍.ആദര്‍ശത്തിന്റെയും മൂല്യാധിഷ്ടിത രാഷ്ടീയവും ഒരു പള്ളിമേടയിലും പണയം വെക്കാത്ത ഒരുകൂട്ടരുണ്ടെന്ന് ആദര്‍ശ പൊയ്മുഖങ്ങള്‍ തിരിച്ചറിയട്ടെ..മടിശ്ശീലക്ക് കനമുള്ളവനല്ലേ ആരെയെങ്കിലും ഭയപ്പെടേണ്ടൂ

ബിപിന്‍,
“ഈ വിവാദത്തോടുളള മാര്ത്തോമ്മാ സഭയുടെ പരമാധ്യക്ഷന് ഡോ. ജോസഫ് മാര്ത്തോമ്മ മെത്രാപ്പോലീത്തയുടെ അഭിപ്രായം മുഖ്യമാധ്യമങ്ങള് മുക്കിയതും ബോധപൂര്വമാണെന്ന് സംശയിക്കണം. അബോധാവസ്ഥയില് കിടക്കുന്നയാളിന് അന്ത്യകൂദാശ നല്കുന്നതില് അര്ത്ഥമില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില് അത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.“
അതിശക്തമായ പ്രതികരണം. വളരെ നന്നായിരിക്കുന്നു. വാദങ്ങളും വിവാദങ്ങളും സജീവമാകട്ടെ.

swaram പറഞ്ഞു...

ചേച്ചീ...
കള്ളന്മാരുടെയും കൊള്ളിവെപ്പുകാരുടെയും പേകൂത്ത് സഹിച്ച് നമ്മളൊരുപാട് അനുഭവിച്ചു. അമ്പലവും പള്ളികളും മനുഷ്യര്‍ക്ക് അപ്രാപ്യമാണെന്ന തോന്നല്‍ സൃഷ്ടിച്ച അഭിനവ വാമനന്മാര്‍ക്ക് മുന്നില്‍ തലകുമ്പിടുന്ന മഹാബലിമാരെയല്ല നമുക്കിനി വേണ്ടത്.പ്രതികരണശേഷികൈമോശം വരാത്ത വിശ്വാസികള്‍ മുന്നോട്ട് വരട്ടെ. വിശ്വസിക്കുന്നവന് കൊടുക്കുന്ന അതേ പരിരക്ഷ വിശ്വസിക്കാത്തവനും വിഭാവനം ചെയ്യുന്ന ഭാരതത്തിന്റെ മതേതര ഭരണഘടനയോട് നമുക്ക് നീതി പുലര്‍ത്താം.

വിജി പിണറായി പറഞ്ഞു...

“തിരുവമ്പാടിയിലെ ഉപതെരഞ്ഞെടുപ്പു വിജയം കണ്ട് വിശ്വാസികള്‍ കമ്യൂണിസ്റ്റുകളായെന്ന് ആരും കരുതരുതെന്ന് പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വ്യക്ത്മാക്കി. മരിക്കുന്നതിനു മുന്‍പ് അന്ത്യകൂദാശകള്‍ സ്വബോധത്തോടെ സ്വീകരിച്ച മത്തായി ചാക്കോയെ പാര്‍ട്ടി ഓഫീസില്‍ സംസ്കരിച്ച് വിശ്വാസിസമൂഹത്തെ അപമാനിച്ച പാര്‍ട്ടി നേതൃത്വം മാപ്പു പറയണമെന്നും ബിഷപ്പ് പറഞ്ഞു...” (‘മലയാള മനോരമ’ സപ്റ്റംബര്‍ 9)
“... ആ സമയത്ത് അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. സുബോധത്തോടെ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി..” (‘മാതൃഭൂമി’ ഒക്ടോബര്‍ 15) “മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചതായി താമരശ്ശേരി ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി തിരുവമ്പാടിയില്‍ നേരത്തെ പ്രസംഗിച്ചിരുന്നു...“ (‘മലയാള മനോരമ’ ഒക്ടോബര്‍ 15) (ഇതൊന്നും പിണറായി വിജയന്റെയോ ഏതെങ്കിലും സി. പി. എം നേതാവിന്റെയോ പ്രസ്താവനകളല്ല...!) ‘ബഹുമാന്യ ബിഷപ്പ് അവര്‍കള്‍’ വാക്കിനു (അതോ മനസ്സിനു തന്നെയോ?) സ്ഥിരതയില്ലാത്ത ഒരു ‘മഹാശയ’നാണെന്നല്ലേ ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്? നട്ടിലെ ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികല്‍ക്കു മുന്‍പില്‍ പരസ്യമായി കള്ളം പറഞ്ഞ് വിശ്വാസി സമൂഹത്തെ വഞ്ചിക്കുകയും ‘ബിഷപ്പ്’ എന്ന സ്ഥാനത്തെത്തന്നെ അപമാനിക്കുകയും ചെയ്ത ജനവഞ്ചകനായ ‘പുരോഹിതമ്മന്യ’നോ കള്ളം കള്ളമാണെന്ന് തുറന്നു പറഞ്ഞ ജനനേതാവോ മാപ്പു പറയേണ്ടത്...? കുറ്റം ചെയ്തയാള്‍ ബഹുമാന്യനും അതു ചൂണ്ടിക്കാട്ടിയയാള്‍ കുറ്റവാളിയുമാകുന്നത് ഏതു ദൈവത്തിന്റെ നീതിശാസ്ത്രമനുസരിച്ചാണെന്നു കൂടി വിശ്വാസ ‘സംരക്ഷക’രായ സഭാനേതാക്കള്‍ വിശദീകരിച്ചു തന്നാല്‍ നന്നായിരുന്നു.

പറഞ്ഞു തുടങ്ങിയാല്‍ ഉടനെയൊന്നും നിര്‍ത്താന്‍ പറ്റിയെന്നു വരില്ല... അതുകൊണ്ട് ചുരുക്കിപ്പറയട്ടെ... ‘ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നു. അതിനാല്‍ ഇവരോട് ഒരുകാലത്തും ക്ഷമിക്കരുതേ...’ ഇവര്‍ യേശുശിഷ്യരോ സ്വന്തം ഗുരുനാഥനെ താന്‍ അറിയുക പോലുമില്ലെന്നു പറഞ്ഞ ലോകൈക വഞ്ചകന്റെ ശിഷ്യരോ...?

Vibin പറഞ്ഞു...

ഇതു കൂടി വായിച് പോകുക...
http://www.keralakaumudi.com/news/101607M/a_ker1.shtml

Vibin പറഞ്ഞു...

http://thatsmalayalam.oneindia.in/news/2007/10/17/kerala-signature-not-of-mathai-chacko1.html

അജ്ഞാതന്‍ പറഞ്ഞു...

today i've gone through manoram's page about pinarayi's comment -news page.!!!!!

i have realised a revolutionary thing here.power of the new media-that is internet or we can call it as

comment revolution(LOL)...it is very funny that a news paper like manorama reported their own style this story.

but they did a mistake that they given a chance to comment.......................................that is the real news!!!!selected comments r following.

i removed typical achayan comments from muscat and kottyam( we expecting those...eg susanna,eliyamma ...etc)

but read these comments ....we can notice one thing that those who r living in europe is more cultural and political sense than others.....

ok let's start.mallu -world comments!!!!

.......................................................................................................................................................................................................................................................................................................................


think, Our Bishops are delivering statements like politicians. It is not a big deal whether he has recieved this or not.

Lobo Joseph, London, 15Oct'07 14:14:57

Every one know the mentality of relegious heads loosing their tolerance and always trying to disturbe the Govet Machinery using their followers. The problems of Christians are never raising at the time of UDF Govt. This is too much that the person like Pinarayi is attacking by this relegious heads and dramatically UDF leaders supporting them. It shoulod stop at any cost otherwise such kind of attitudes creates hateness in others towards respectable religious heads

Jaya Kumar, Bangalore, 15Oct'07 12:05:13
never believe Mathai Chacko believed any religion or he will go for such religious acts. What UDF and the respected priest(Mar Paul Chittilappilly) does is to turn all the cfristian coomunity against the LDF and especially against the Communist Party . People should recognize this and give them the deserved treatment Satheesh, Bangalore, 15Oct'07 11:53:03


Preists are plying ridiculous politics.Pinarayi is bold. KBS, Cochin, 15Oct'07 11:42:39
pinarayi is right. this is a hidden agenda of umman chandi and religious leaders. lijan mathew, u s a, 15Oct'07 10:11:46


it was only the personal matter of Mr. Mathai Chacko and shouldnt have opened it to the publisc by the priest. they want to show that, one more "kunjadu" has been become part of the relegion and also wanted to disgrace the CPI(M). so pinarayi is right as he has to defend the party from attacks. Shameer, Abu Dhabi, 15Oct'07 10:09:54


bishops and cpm are crossing their limits each other. no doubt the bishops are instigated by UDF leaders. why they should do this.issues which govt never thought of are being raised by bishops. how they can tell lies like this after wearing the holy uniform. anthya koodasa offer to a family that expects their dear one to come back quickly is the most cruel action by bishops. hope they will have more wisdom. sujatha, kozhikode, 15Oct'07 10:08:57


Pinaraji vijayan's language is very good and perfestly right salini thomas,, kottayam, 15Oct'07 10:07:47


Christian leaders are crossing the limit. Fr. Jose itself told he did it when Mathai Chako was unconsious. KCBC & Chittapalli & whom so ever is making a point is making a BIG lie by sounding like M.Chako consiously wanted it. They raised it, really uncalled. Now playing the Minority christian card. Chruch & it's leaders should stop this cover up and stop playing the sensitive Minority issue to show their power. Holy Crap. George, Melbourne, 15Oct'07 10:03:43


Pinari may be wrong in his wording. But in Kerala, generally, the situation is becoming so hopeless that religious leaders can dictate their will to the whole population whether the stance of the individuals involved is right or wrong. Aravindakshan, , 15Oct'07 09:55:30


Church and Media in Kerala thinks that they are unquestionable . Church use its money/political clout and Media use its reach to attack,whenever they have anything to hide . Sreedhar, Dubai, 15Oct'07 09:53:52

If Church think ,what Pinarayi said is incorrect , they have every right to democratically counter it .But Church is functioning like a business house and their image is not very clean

. And in todays political scenario no one should have shown such guts to attach church. Whether its wrong or right , appreciate Pinarayi's courage to show a red rag in front of this bull
sreedhar, Dubai, 15Oct'07 09:51:38

Late Mathai Chacko was not a believer of any religion. So giving him some religious services at a time when he was unconscious was wrong

, as this may be done without his permission. The other mistake was the deliberate attempt to show that a Communist was turned into a believer of Christ at his death bed tastes too bad as the services given to him may not have been sought by him. Religious leaders should not try to exploit such situations and they should apologize for their mistake. suresh kumar, delhi, 15Oct'07 11:33:35
Thanks Pinarayi, you are correct,some bishop and some cast leaders thinking that noboday didn't have above this people even god also.

This people creating some line of control of human.And their talking that in the voice of congress leaders.I just informing why this is coming again and again because Kerala LDF government passed that bills in education field. Don.t go back MR. Pinarayi we are ahuge support with you and your government. SUBHASH KOODAKKAL, MUMBAI, 15Oct'07 11:31:29

Whatever Pinarayi told is absolulutely correct.The words of Fr.kottayil justify that, ie at the time of his visit Mathai Chacko was unconscious! Then How the Bishop can tell that he accepted the ' anthyakoodasa' with full consciousness? Is it right for a Bishop of his Stature to lie ? Some one wanted to make it a big issue on the wake of expected Election. it is very bad that the bishop himself is doing it !

Sreejith, Hyderabad, 15Oct'07 11:28:52

Politicians & Religious Leaders have a lot of things to do for the people. Avoid making comments on silly matters like these. Religous Leaders r now behaving like opposition leader.

Shabu, Kuwait, 15Oct'07 11:14:49


Pinarayi is perfectly right.. Its the religious leaders that used that issue infront of the public

. . Rasheed, Dubai, 15Oct'07 09:46:23

Pinarayi Should not react like that,But our christian leader should not attack goverment for all the time.All people now why Christians are against the goverment, it is not education stand of LDF.because of some other cases

saju safee, DUBAI , 15Oct'07 09:43:49

Pinarayi is perfectly right.. Its the religious leaders that used that issue infront of the public. They don't have any moral rights to say pinarayi is wrong.

Layman, USA, 15Oct'07 08:59:59

A RESEPECTED BISHOP SHOULD NOT HAVE MADE SUCH SUCH INCORRECT STATEMENTS IN PUBLIC.AT THE SAME TIME PINARAI SHOULD HAVE USED BETTER LANGUAGAE

TO CTRITICISE THE BISHOP.We Should respect the public sentiment while ctritisise religious leaders and shaould also note that leaders have the right to tell the truth to the public. subhash mathew, UAE, 15Oct'07 08:57:18

After the episode where the Church had to pay a huge sum of amount to USA citizens who were victims of Child Abuse, people had realized it, that the most of the Preachers have moved far away from the teachings of Christ. It is is also not the way of Christ who taught Tolerance and Peace to the world. Even though i am not a big fan of Pinarayi, this looks like an Orchestrated campaign.

Thara, Boston, 15Oct'07 08:47:11

agree with Pinarayi. Even thogh I am not a CPM supporter, I disagree with the arrogance of Church.

Suresh Kumar, Toronto, 15Oct'07 08:30:00

All these happend, because of bishops and charchus entering in to politics

, Let the bishops and church pls donot enter on politics, What they think based on minority resons they are acting to much, Remeber one day will stop all and ----, SEE about kerala all cities and welth with this minorities,pls dont make we joint together and fight with church. prasadpk47, kuwait, 15Oct'07 08:27:54

what pinarayi said is wrong ..but what is the humiliation factor Bishops are complaining??, did jesus gets humiliated much worst manner than this, did he ask the followers to object, retaliate or even showed any sign of protest, i believe those religious leaders first learnt to comedown to the ordinary people's heart and behave as one among them then it will be much worth degnifying the true essence of christianity...not to protest but forgive and love your enemy..

Thomas Manakkil, Melbourne, 15Oct'07 07:53:13

He is a anti Christian. He is a Hindu fundamantalist

Vinod , Pala, 15Oct'07 07:49:14

pinarayi telling some trues they(bishop)did not have any job?

shyam, dubai, 15Oct'07 07:46:21

IT IS CLEAR FROM THE STATEMENT OF FATHER JOSE KOTTAYIL THAT MATHAI CHACKO WAS UNCONSCIOUS THAT TIME.EVEN IF HE HAD ACCEPTED THE OIL BISHOP SHOULD NOT SPEAK IN A PUBLIC PLACE USED THE OCCASSION FOR BLASTING COMMUNISTS.THESE BISHOPS AND CATHOLICS ARE STILL LIVING IN THE 14TH CENTURY AND TRY TO TAKE THE FOLLOWERS AS SLAVES TO THE OLDEN DARK DAYS.POOR JESUS FORGIVE THESE BISHOPS AND FATHERS.

JK, AMERICA, 15Oct'07 01:15:54

Vibin പറഞ്ഞു...

നാണമില്ലേ ഇവര്‍ക്കു ഇത്രയും തരം താണ കളി കളിക്കാന്‍ ....ക്രിസ്ത്യാനികള്‍ (ക്രിസ്തുവിന്റ്റെ അനുനായികള്‍) ഈ വ്രിത്തികെട്ടവരുടെ വെള്ള ലോഹ മാത്രം കണ്ടു കൂടെ നില്‍ക്കുമെന്നാണൊ ഇവര്‍ കരുതുന്നതു..????????

bipin പറഞ്ഞു...

അബോധാവസ്ഥയില്‍ കിടക്കുന്ന മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസുകാരന്‍, കുടുംബാംഗങ്ങളോ ബന്ധുക്കളോ അറിയാതെ ജോസഫ് ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നു പറഞ്ഞാല്‍ കെ എം മാണി സഹിക്കുമോ?

രസകരമായ ഈ ചോദ്യം ചോദിക്കുന്നത് ജോസഫ് പുലിക്കുന്നേലാണ്. അന്ത്യകൂദാശാ വിവാദത്തെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പുലിക്കുന്നേലിന്റെ ഈ ചോദ്യമുളളത്.

കത്തോലിക്കാ വിശ്വാസമനുസരിച്ച് പുലര്‍ത്തേണ്ട ഏഴു കൂദാശകളില്‍ ഒന്നു പോലും സ്വീകരിക്കുന്നയാളിന്റെയോ അടുത്ത ബന്ധുക്കളുടെയോ സമ്മതമില്ലാതെ നടത്താന്‍ പാടില്ലെന്നും പുലിക്കുന്നേല്‍ വാദിക്കുന്നു. "കത്തോലിക്കാസഭയുടെ പഠനം അനുസരിച്ച്, മനുഷ്യന്‍ വിവേകമുള്ള ഒരു ജീവിയാണ്. ആ നിലയ്ക്ക്, ഓരോ വ്യക്തിക്കും സ്വയം പ്രവര്‍ത്തിക്കാനും, അവന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനുമുള്ള അവകാശമുണ്ട്''(Catichesm of the Catholic Church, Page - 331).

സ്വതന്ത്രമായ മനസോടു കൂടി വേണം കൂദാശ സ്വീകരിക്കേണ്ടത്. കൂദാശ ആരിലും അടിച്ചേല്‍പിക്കാന്‍ പാടില്ല. അപ്രകാരം ചെയ്യുന്നത് കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകള്‍ക്ക് വിരുദ്ദവുമാണെന്ന് പുലിക്കുന്നേല് ഓര്‍മ്മിപ്പിക്കുന്നു.

ഒരു കമ്മ്യൂണിസ്റ്റുകാരനായി സഭയ്ക്ക് പുറത്തു ജീവിച്ച ചാക്കോയെ അപമാനിക്കാനാണോ ഇക്കാര്യം ഇപ്പോള്‍ വിവാദമാക്കിയതെന്ന കാര്യം വ്യക്തമാക്കപ്പെടണമെന്നും പുലിക്കുന്നേല്‍ ആവശ്യപ്പെട്ടു.

കുറവിലങ്ങാട് പളളിയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് വി കെ കുര്യന്‍ അന്തരിച്ചതിനു ശേഷം സഭ അദ്ദേഹത്തെ പളളിയില്‍ നിന്നും പുറത്താക്കുകയും മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു. ഈ പ്രവൃത്തി കുറ്റകരമാണെന്ന് കണ്ട കോടതി പാലാ മെത്രാന് രണ്ടേകാല്‍ ലക്ഷം രൂപ പിഴ വിധിച്ച കാര്യവും ജോസഫ് പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എംഎല്‍എ അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ അറിയാതെ ജോസഫ് ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നു പറഞ്ഞാല്‍ മാണി സമ്മതിക്കുമോ എന്നു ചോദിച്ചാണ് പുലിക്കുന്നേല്‍ ലേഖനം അവസാനിപ്പിക്കുന്നത്.

http://thatsmalayalam.oneindia.in/news/2007/10/18/kerala-mathai-chacko-joseph-pulikkunnel-church2.html