ഈസ്റ്ററിന്റെ തലേന്നാള്‍ ഒട്ടുമിക്ക ഷോപ്പിങ്ങ് സെന്ററുകളിലും നല്ല തിരക്കായിരുന്നു. ചില്ലറ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ ലുലുവില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ഇവിടെ എഴുതി വെക്കാമെന്ന് തോന്നി.
പ്രവാസത്തിന്റെ തിരക്കിനിടയിലും ഉത്സവങ്ങളും ആഘോഷങ്ങളും എന്നും നമുക്ക് പ്രിയപ്പെട്ടതാണല്ലോ. നല്ല ദിവസങ്ങളില്‍ സ്വര്‍ണ്ണം വാങ്ങിക്കുന്ന പതിവും കയ്യില്‍ കാശുള്ള മലയാളികള്‍ തെറ്റിക്കാറില്ല. ലുലുവിന്റെ അകത്തു തന്നെയുള്ള ഡമാസില്‍ നിന്നും ഇറങ്ങി വന്ന ഒരു കുടുംബം, ഡാഡിയും മമ്മിയും ഒരു 5 വയസ്സുകാരനും. കയ്യില്‍ ഒരു കുരിശു തൂക്കിയ സ്വര്‍ണ്ണച്ചെയിനുമായി ഡാഡി...മകനെ ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്താന്‍ മിനക്കെടുന്ന മമ്മി. കുതറിയോടാന്‍ സര്‍വ്വശക്തിയും പ്രയോഗിക്കുന്ന കുട്ടി. എനിക്കൊന്നും മനസ്സിലായില്ല.
ഇത്തിരി ദൂരെ മാറി നിന്ന് കാഴ്ച കണ്ടുകൊണ്ടിരുന്ന എന്നെ ഞെട്ടിച്ച് കൊണ്ട്, ഡാഡി പയ്യന്സിനിട്ട് ഒന്നു പൊട്ടിച്ചു. സംഭവം മറ്റൊന്നുമല്ല, ആ കുഞ്ഞിനു സ്വര്ണ്ണമാലയൊന്നുമല്ല വേണ്ടത്. അവന് വാവിട്ട് നിലവിളിച്ചു കൊണ്ട് എനിക്കു പന്ത് വേണം, പന്ത് വാങ്ങി തരൂ എന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എന്തിനും ഏതിനും തിരക്കിനെ പഴിക്കുന്ന നമ്മളില്‍ പലരും കുഞ്ഞു മനസ്സിന്റെ അസ്വസ്ഥകളും, ആകുലതകളും ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും തിരിച്ചറിയാതെ പോവുന്നു . അവര്‍ക്ക് ഒരുപാട് ഇഷ്ടമുള്ളത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം ആയിരങ്ങള്‍ വിലയുള്ള എന്ത് സമ്മാനങ്ങളെക്കാമേറെ വിലമതിക്കുമെന്നതും നമ്മളറിയാതെ പോവരുത്. കുഞ്ഞിനോടൊപ്പം കളിച്ച്, കുഞ്ഞിന്റെ മനസ്സറിഞ്ഞ് നമ്മളും വളരണം- ഒരുപാടൊരുപാട്. കാഴ്ചകള്‍ മങ്ങാതെ, മനസ്സ് വരളാതെ.
4 അഭിപ്രായങ്ങൾ:
എന്തിനും ഏതിനും തിരക്കിനെ പഴിക്കുന്ന നമ്മളില്‍ പലരും കുഞ്ഞു മനസ്സിന്റെ അസ്വസ്ഥകളും, ആകുലതകളും ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും തിരിച്ചറിയാതെ പോവുന്നു . അവര്‍ക്ക് ഒരുപാട് ഇഷ്ടമുള്ളത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം ആയിരങ്ങള്‍ വിലമതിക്കുന്ന എന്ത് സമ്മാനങ്ങളെക്കാളും വിലമതിക്കുമെന്നതും നമ്മളറിയാതെ പോവരുത്. കുഞ്ഞിനോടൊപ്പം കളിച്ച്, കുഞ്ഞിന്റെ മനസ്സറിഞ്ഞ് നമ്മളും വളരണം- ഒരുപാടൊരുപാട്. കാഴ്ചകള്‍ മങ്ങാതെ, മനസ്സ് വരളാതെ.
ithu nee ennee aano udheshichathu ? :)
ithaaraanaavo eee anjaathan!!
Athu kollaam mashe..
Palappozhum makkalkku nallathu.. valare nallathu ethichu kodukkanam ennu karuthunna mathaapithaakkalkku avarude aagrahangal manassilaakunnilla...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ