പോലീസും ഒരു വലിയ ജനക്കൂട്ടവും.
ആള്‍ക്കൂട്ടത്തിനിടയിലൂടെ എഴുത്തുകാരന് എത്തി നോക്കി.
ഒന്നും മനസ്സിലായില്ല!!
ഒരു പാക്കിസ്ഥാനിയോട് കണ്ണുകള്‍കൊണ്ട് ചോദിച്ചു

“എന്താ കാര്യം?”
“ഭായ് , വൊ ആദ്മിനെ ഉസ്ക്കൊ പൈസ നഹിം ദിയ, ജബ് പൂച്ചാ തൊ ഉസ്നെ ലഡ്ക്കിക്കൊ മാര”
ചുരുക്കി പറഞ്ഞാല്‍ കാര്യം സാധിച്ചിട്ട് പൈസ കൊടുത്തില്ല എന്നര്‍ത്ഥം.
ഇത്തിരി കൂടെ മാറി നിന്നു എഴുത്തുകാരന് രംഗം വീക്ഷിച്ചു. ഒരു പൈങ്കിളി കഥയ്ക്കുള്ള “തന്തു” അന്വേഷിച്ചു നടക്കുന്ന മാന്യ ദേഹത്തിന് വീണുകിട്ടിയ സുവര്‍ണ്ണാവസരം.
നായിക എന്തായാലും റെഡി.
പോലീസുകാരന് അവളെ ലിഫ്റ്റിന്റെ അടുത്തോട്ട് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്. അവളാകെ പേടിച്ചരണ്ടിരിക്കുന്നു. നേരിയ ഒരു ഗൌണ്‍ ആണ് വേഷം. പോലീസുകാരന് അവളുടെ സൌന്ദര്യാത്തിന്റെ അളവെടുക്കുകയാണ്.
ഗംഭീരം...നല്ല എരിവും പുളിയും ചേര്‍ത്ത് വായനക്കാരനു കൊടുക്കാം.
“എത്രയാ ഇയാള്‍ നിനക്കു തരേണ്ടത്” ക്രൂരതയാര്‍ന്ന ചോദ്യം.
തൊട്ടടുത്ത് പ്രതി എന്നു തോന്നിക്കുന്ന ഒരു വൃദ്ധന്, അറബി വേഷമാണ് ധരിച്ചതെങ്കിലും അറബിയല്ലായിരുന്നു. ഒരു കൂസലുമില്ലാതെ അയാള്‍ കൂടി നിന്ന ജനങ്ങളെ നോക്കി ചിരിക്കുന്നു.
“ആ ഫിലിപ്പിനി, ഇവളിവിടുത്തെ തറ കേസാണ്” ഒരു മലയാളി ചെറുപ്പക്കാരന്റെ കമന്റ്.
“എന്നാലും സാധനം കൊള്ളാം..ഒരെടുപ്പൊക്കെയുണ്ട്, എന്തൊരു ഷെയ്പ്പാണ് ഭായി”
ആസ്വാദകവൃന്ദത്തിന് ഹരം കേറുകയാണ്.
പോലീസുകാരന് കിളവനെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് എഴുത്തുകാരന് മനസ്സിലാവാത്ത ഭാഷയില്‍ (അറബി) എന്തൊക്കെയോ പറഞ്ഞു. മസാലയില്‍ എരിവു കൂട്ടാം.. അവളുടെ രതിലീലകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണെന്ന് എഴുതി പിടിപ്പിക്കണം. എഴുതി വിടുന്ന കഥ സൊയമ്പന്‍ സാധനം ആവണമെന്ന് മുതലാളി എപ്പൊഴും പറയും.പൊതുവെ നാട്ടുകാര്‍ക്ക് പ്രവാസത്തിന്റെ കഥകളോട് ഒരു ഒരു ഇതാണ്. അതിലിത്തിരി മറ്റവനും ഒരു അറബി ടച്ചും കൂടെ ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട....കാശു മുടക്കുന്നവരെ രമിപ്പിക്കണം. അതാവണം മാധ്യമ ധര്‍മ്മം. ശമ്പളം തരുന്നവന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ചെയ്യുന്ന തൊഴിലിനോടും സ്ഥാപനത്തോടും കൂറു പുലര്‍ത്തണം എന്നും...സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ഗാന്ധീയനുമായ രാഘവന് മാഷ് പറഞ്ഞ വരികള്‍ എഴുത്തുകാരനെ ആവേശം കൊള്ളിച്ചു.
ഇക്കുറി പൊതുജനം ഈ കഥ പ്രസിദ്ധീകരിക്കുന്ന വാരികയ്ക്കു വേണ്ടി കടകളില്‍ അടിപിടിയുണ്ടാക്കും. കോപ്പികള്‍ തികയാതെ വരും. ക്രമസമാധാന പ്രശ്നമുണ്ടാകും, പ്രതിപക്ഷം പോലീസിനെ കുറ്റം പറയും. പിന്നെ സഭയില്‍ നിന്നും ഇറങ്ങിപ്പോകും. അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ആഭ്യന്തരന് പോലീസിനെ കയറൂരി വിടും..ലാത്തിച്ചാര്‍ജ്, വെടിക്കെട്ട്.. യാതൊരു ഉളുപ്പുമില്ലാതെ മീഡിയകള്‍ എക്സ്ക്ലൂസീവായി അതു റിപ്പോര്‍ട്ട് ചെയ്യും. പോരെങ്കില്‍ കഥയുടെ വിഷ്വല്‍സ് അനിമേഷന്‍ ചെയ്തു കാണിക്കും, ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആണും പെണ്ണും മുടിയഴിച്ചുറഞ്ഞാടും. സര്‍വ്വെ നടത്തും. എഴുത്തുകാരന്റെ പ്രതികരണം, ഇന്റര്‍വ്യൂ..മാര്‍ക്കറ്റ് വാല്യൂ കൂടാന്‍ ഇനി എന്തു വേണം. പിന്നെ ആരുടെയെങ്കിലും പേരില്‍ ഒരു അവാര്‍ഡ് നിശ സങ്കടിപ്പിച്ചെടുക്കണം. പിന്നെ സ്വീകരണങ്ങള്‍,ബഹളം. ഒരു പക്ഷെ ഏതെങ്കിലും സിനിമാക്കാരന് വന്നിട്ട് ഇതൊരു സിനിമയാക്കിയാലൊ...
നശിച്ച അലാറം! ഒന്നു സുഖിച്ചു വരുമ്പോഴേക്കും നേരം വെളുക്കും. വരുന്ന വഴിക്ക്, ഒരു കുട്ടിയിരുന്നു കരയുന്നു. കയ്യില്‍ ഒരു വടയും ഒരു ഗ്ലാസ് ചായയും ആയിട്ടുള്ള പ്രഭാത യാത്ര..
അവളുടെ അടുത്ത് ചെന്നു..
”എന്തിനാ കരയുന്നെ”
അതു കേട്ടപ്പോള്‍ അവള് പൊട്ടിക്കരയാന്‍ തുടങ്ങി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കൊച്ചുപെണ്ണ്. നിഷ്കളങ്കമായ മുഖം. കഷ്ടിച്ച് ഒരു പതിനാലു വയസ്സ് കാണും. പ്രായത്തെക്കാള്‍ വളര്‍ന്ന ശരീരം. അവളുടെ പാറിപ്പറന്ന മുടിയും, കണ്ണീര് ഒലിച്ചിറങ്ങിയ പാടുകളും, കാര്യം പിടികിട്ടിയില്ലെങ്കിലും ഒരു വല്ലാത്ത വേദനയുണ്ടാക്കി മനസ്സില്‍.
തീക്ഷ്ണമായി നോക്കിക്കോണ്ട് അവള് പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ചോരയില്‍ കുളിച്ച അവളുടെ ഉടുപ്പു കണ്ടപ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍ നിന്നും ആരൊ വിളിച്ചു പറഞ്ഞു.
“ഇന്നലെ ആ ഗല്ലിയില്‍ ഇവളുമാരുടെ ആഘോഷമായിരുന്നു. ഇഷ്ടം പോലെ കാശും ഉണ്ടാക്കിയുള്ള പോക്കാ. കുറെ ചെക്കന്മാരുണ്ടായിരുന്നു അവിടെ. ഇതിനൊക്കെ തിന്ന് തിന്ന് എല്ലില്‍ കുത്തിയിട്ട് കണ്ടവന് കൊടുക്കാന്‍ ഇറങ്ങി പോവുന്നതാ...ഇനിയിപ്പൊ കരഞ്ഞു കാണീച്ച് ഫ്രീയായിട്ട് വല്ലതും കിട്ടുമൊ എന്നു ശ്രമിച്ചു നോക്കിയതാവും.“
ഏയ്, അങ്ങനെയായിരിക്കുമൊ? ഈ കൊച്ചു പ്രായത്തില്‍ ഇവളിങ്ങിനെ...ആവില്ല. മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. റോഡിലൂടെ അവള് നടന്നു മറയുന്നത് വരെ നോക്കിയിരുന്നു. ചായയും കുടിച്ച് സ്വപ്നത്തിന്റെ ഹാങ്ങോവറില്‍ കാറില്‍ കയറി, ആ കുട്ടിയായിരുന്നു മനസ്സ് നിറയെ. അവളെക്കുറിച്ച് എന്തൊക്കെയോ അറിയാനുള്ള ഒരാഗ്രഹം. ഏതൊ വീട്ടിലെ ഒരു അമ്മയുടെയും അച്ഛന്റെയും മോളായിരിക്കില്ലെ ഇവളും. അവരുടെ കൈപിടിച്ച് പിച്ചവെക്കാന്‍ പഠിച്ചതാവില്ലെ? മനസ്സ് കാടുകയറുമെന്നായപ്പോള്‍ എല്ലാം മറക്കാന്‍ വേണ്ടി റേഡിയൊ ഓണ്‍ ചെയ്തു.
പ്രധാന വാര്‍ത്തകള്‍...സൂര്യനെല്ലി കേസ്- കോടതി തള്ളി. കോടതികള്‍ അതിരുകടക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം. വിമാന പീഡനം-മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പരാതിക്കാരി...സ്വാശ്രയക്കോളേജ് വിധി- ജസ്റ്റിസിനെതിരെ അഴിമതിയാരോപണവുമായി വിദ്യാര്‍ത്ഥി യൂണിയന്. ക്രൂരമായ ബലാത്സംഗത്തിനിരയായ 8 വയസ്സുകാരി മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. ഉന്നതര്‍ക്കു പങ്കുണ്ടെന്ന് പ്രാധമിക റിപ്പോര്‍ട്ട്.... വാര്‍ത്തകള്‍ വിശദമായി...

17 അഭിപ്രായങ്ങൾ:
കാശു മുടക്കുന്നവരെ രമിപ്പിക്കണം. അതാവണം മാധ്യമ ധര്‍മ്മം. ശമ്പളം തരുന്നവന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ചെയ്യുന്ന തൊഴിലിനോടും സ്ഥാപനത്തോടും കൂറു പുലര്‍ത്തണം എന്നും...സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ഗാന്ധീയനുമായ രാഘവന് മാഷ് പറഞ്ഞ വരികള്‍ എഴുത്തുകാരനെ ആവേശം കൊള്ളിച്ചു.
“ഒരു അമ്മയുടെയും അച്ഛന്റെയും മോളായിരിക്കില്ലെ ഇവളും. അവരുടെ കൈപിടിച്ച് പിച്ചവെക്കാന്‍ പഠിച്ചതാവില്ലെ?“
വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ എത്രപേര്‍ക്കു കഴിയും?
nirmmalechi...mattullavante vedana kaanumbol orittu kanneer engilum podinjengil nammalenne rakshappettene...nandi
അറിയാതെ മനസ്സില്‍ ഒരു നോവ്..
എത്രയോ പെണ്‍കുട്ടികള്‍ ഇങ്ങനെ കബളിപ്പിയ്ക്കപ്പെടുന്നുണ്ട്..ഒരു ഗലിയുടെ മാത്രം കാര്യമല്ലല്ലോ ഇത്..ഏതു വാര്‍ത്തയും അല്പനേരം കൊണ്ട് പഴയതാകും, പിന്നെ പുതിയ പെണ്‍കുട്ടികള്‍..പുതിയ ചൂഷകര്‍..
നന്നായി എഴുതിയിരിയ്ക്കുന്നു..അഭിനന്ദനങ്ങള്‍..
സാരംഗി പറഞ്ഞതാണു ശരി...എല്ലാം പെട്ടന്ന് പഴകുന്നു...കരുണ നല്‍കേണ്ട നെടും തൂണുകള്‍ പലതിനോടും സന്ധിചെയ്യുമ്പോള്‍, പൊതു ജനം വെറും കാഴ്ച്ചക്കാരായി പകച്ചു നില്ക്കുന്നു. ഒരു പൊളിച്ചെഴുത്ത് ഓരോ മനസ്സുകളില്‍ നിന്നും തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു...നന്ദി നല്ല വാക്കുകള്‍ക്ക്.
നന്നായി എഴുതി..അഭിനന്ദനങ്ങള്‍..
areekkodan ji, othiri nandi, aadyaayittaanennu thonnunnu chithalinte koottil :) swaagatham
തിന്മകള്ക്കെതിരെ ഒരു പരിധിവരെയെങ്കിലും ശബ്ദമുയര്‍ത്താന്‍ ആര്‍ക്കെല്ലാം കഴിയുന്നുണ്ട്...
തിന്മകള്ക്കെതിരെ ഒരു പരിധിവരെയെങ്കിലും ശബ്ദമുയര്‍ത്താന്‍ ആര്‍ക്കെല്ലാം കഴിയുന്നുണ്ട്... namukku kazhiyande mayoora...allengil pinne...aarku kazhiyum?
നന്നായിട്ടുണ്ട്. പക്ഷെ ഒരപൂര്‍ണ്ണത തോന്നുന്നു ഇനിയുമെന്തൊക്കയൊ എഴുതാനുണ്ടെന്ന തോന്നല്‍.
അപൂര്ണ്ണതായാണെനിക്കിഷ്ടം എന്നും പറഞ്ഞ് ഞാന്‍ ഒളിച്ചോടട്ടേ...വേഴാമ്പലേ, നന്ദി വന്നതിനും മിണ്ടിയതിനും.
ചിലമുറിവുകള്‍ എത്ര ആവര്‍ത്തി കുത്തിത്തുറന്നാലും അധികമാവില്ല സുഹൃത്തേ.. നന്നായി എഴുത്ത്..
ഓ.ടോ. ഈ വിഷയത്തെക്കുറിച്ച് എനിക്കിഷ്ടപ്പെട്ട മറ്റൊരു കഥ ഇവിടെയുണ്ട് (സിജി എന്ന കഥാകരിയുടെ പേജ്). സമയമുള്ളപ്പോള്‍ നോക്കൂ
മനു, വന്നതിനും , സിജിയെപ്പോലൊരു കഥാകാരിയുടെ ജ്വലിക്കുന്ന വാക്കുകളെ പരിചയപ്പെടുത്തിയതിനും ഒരുപാടു നന്ദി.
nee oru sambhavam aakukaanallo da...enikkishtayee...:)
nannayittudu ketto, vishamam thonnunnu vayichittu
"oro sisu rodanathilum kanunnu oru kodi eeswara vilapam..oro karinthiri kannilum kanunnu orukodi jeevanairasyam". "Kannu neer thulliye sthreeyodupamicha kavya bhavane...abhinandanam". What is saleable is NEWS. Soorya nelliyudeyum...vidhurayudeyum....vimana sambavathinteyum, abhayayudeyum okke pirakil chila sathyangal undu....kshamikkuka..vikaram prakadippikkan vere vakkukal illa. "oru nayeenta monum/molum athinu sramikkunnilla....avarku pattukilla....political equations solve cheythu nadakkunna dallalukal aanu so called madyama pravarthakar". Kandum kettum maduthu suhruthe.....ee nasicha vyavasthithi..mattam agrahichal nadappilakkanam...ayudham enthendi varum.....ithum oru thozhil mathram....verum oru thozhil...nalu kasundakkanulla thathrapadalle...jeevikkande...allenkil oru Nawab Rajendrano oru Maniyeri Madhavano okke aakanam. Swarthatha anuvadikkunnilla...ente visappu, ente aavasyangal athra mathram. Sariyethu...enikkariyam, pakshe aa sari enikkennu sariyakum ennathanu enne vishamippikkunnathu. Namukku kalaye patti ezhutham, nrithathe patti ezhutham, cosmetic vasthukkale kurichezhutham, admbara vasthukkale kurichezhutham....aarku venam "krouncha pakshikalude rodanam"....Ramanillinnu..illa seethayum...lakshmananilla...illa Bharathanum...pinneyo NAMMAL MATHRAM....bhayannu..jeevikkunna oru pattam swarthar...
aaa varigal oru achendeeyum ammayudeeyum....mmmm endee moolannu endee kanmunbil vannadhu....aarkum yevideeyum vaachu nadakkan ulla sambavam...annungal thettu chaidhalum....penn annaloo eppolum thettu kaari...aaa kochu aaroodu enganee manasil akkum...adhu baaviyil thettu chaiyan eee samuham alleee vazhi orikki kodukunnadhu....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ