2007, ജൂൺ 5, ചൊവ്വാഴ്ച

നിറക്കൂട്ട്

കാമറയും തൂക്കി വെറുതെ നടക്കുമ്പോള്‍ കണ്ണില്‍ കാണുന്ന എല്ലാം സുഖമുള്ള കാഴ്ചകളാവുന്നു. അങ്ങനെ ക്ലിക്കി പോയ ചില ദൃശ്യങ്ങള്‍!! വിസ്മയങ്ങളൊന്നുമാവില്ലെങ്കിലും ഒരു നേരമ്പോക്കാവുമല്ലോ. കാണുക അവനവന്റെ മണ്ടയ്ക്കകത്ത് വരുന്ന കമന്റുകള്‍ നിര്‍ബാധം തൂണില്‍ അടിച്ചുടയ്ക്കൂ...

ദുഫൈയിലെ ഒരു പള്ളി!!

ദുഫൈയിലെ ഒരു ടണല്‍!!

ഇത് സ്മരണകളുറങ്ങുന്ന നാട്ടുവഴി

ഇവിടെയാണ് കുട്ടിക്കാലം ഉത്സവമാകുന്നത്

ചരിത്രമുറങ്ങുന്ന ടിപ്പുവിന്റെ കോട്ടയ്ക്കു മുകളില്‍ നിന്നൊരു ക്ലിക്ക്!!

മണ്ണപ്പം ചുട്ടുകളിക്കാം...

ചരിത്രമുറങ്ങുന്ന തലശ്ശേരി റെയില്‍‌വേ സ്റ്റേഷന്‍

ഒരു പകല്‍ കൂടി കണ്ണടയ്ക്കുന്നു

സ്വപ്നങ്ങള്‍ക്കായുള്ള നിറക്കൂട്ട് -തലശ്ശേരി കടല്‍തീരം.
ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്.

ജാലകപ്പഴുതിലൂടൊരു കാഴ്ച്ച!!

അതെ, ഇതൊരു ആത്മഹത്യാക്കുറിപ്പായിരുന്നു!!

കളിക്കളം- ഇവിടെയാണ് താരങ്ങള്‍ ജനിക്കുന്നത്.

മഴയെത്തും മുന്‍പെ...

ഇത് പ്രളയത്തിലേക്കുള്ള കുറുക്കു വഴിയാണ്.

29 അഭിപ്രായങ്ങൾ:

swaram പറഞ്ഞു...

കാമറയും തൂക്കി വെറുതെ നടക്കുമ്പോള്‍ കണ്ണില്‍ കാണുന്ന എല്ലാം സുഖമുള്ള കാഴ്ചകള്‍ ആവുന്നു. അങ്ങനെ ക്ലിക്കി പോയ ചില ദൃശ്യങ്ങള്‍!! വിസ്മയങ്ങളൊന്നുമാവില്ലെങ്കിലും ഒരു നേരമ്പോക്കാവുമല്ലോ. കാണുക അവനവന്റെ മണ്ടയ്ക്കകത്ത് വരുന്ന കമന്റുകള്‍ നിര്‍ബാധം തൂണില്‍ അടിച്ചുടയ്ക്കൂ...

Sul | സുല്‍ പറഞ്ഞു...

ഹായ് സ്വരം
ഉഗ്രന്‍ പടങ്ങള്‍
ഇനിയും കാമറയും തൂക്കി
ഇനിയും നല്‍ പാതകള്‍ താണ്ടു
ഇനിയും പടങ്ങള്‍ പിടിക്കു
ഇനിയും പോസ്റ്റു
ഇനിയും ഒരു തേങ്ങ “ഠേ............”
-സുല്‍

തറവാടി പറഞ്ഞു...

:)

swaram പറഞ്ഞു...

സുല്‍ അഭിപ്രായം സ്വീകരിച്ചു!!കാ‍മറയും തൂക്കി തെണ്ടാന്‍ തന്നെ തീരുമാനിച്ചു!!

തറവാടിയുടെ ചിരിക്കും നന്ദി

Manu പറഞ്ഞു...

തകര്‍പ്പന്‍ പടങ്ങള്‍ മാഷേ... ആ ദുഫായ് പടങ്ങള്‍ കഴിഞ്ഞാല്‍ ഇറ്റുവീഴുകയല്ലെ നൊസ്റ്റാള്‍ജിയ... നന്ദി...

ഓഫ്. ചരിത്രം ലവിടെയാണ് ഒറങ്ങാന്‍ കെടക്കുന്നത് അല്ലിയോ.... ഒരു കാര്യം പറയാനൊണ്ടാരുന്നു.... ഫസ്റ്റ് വണ്ടി പോകുന്നതിനു മുന്നേ ചെന്നാല്‍ കാണാന്‍ പറ്റുവാരിക്കും.. ട്രൈ പണ്‍‌ട്രേന്‍....

അടുത്തു വരരുത്... വരരുത്.... ഞാന്‍ ദേ ഓടി.......

sheela പറഞ്ഞു...

hai...raindrops...nature ethraikkum iztamanoo....aaa camera bagyam chaidhittindu...ethra monoharamaya kazhchagal ullkollan...Mazha paidhu thoorna vaazhi...kuli kazhinju nilkunda marangal...thenkunthoopu....aaa neela agaasathil karutha kakkagal...natural color combition...mazhayo,veeyiloo,onnum njangalkku preshnam alla enna mattil kalikunna kochungal,Aarum illyatha railway station....theevandiyee kaathu nilkunna payanns.....nattum predheshatheee sunrise and sunset...raindropsinnu ezhuduwan mathram alla nanayittu photography yum aarayam ennu raindrops nenju uyarthri nilkam...good job....

swaram പറഞ്ഞു...

മനുവേ, നിര്‍ത്താതെ ഓടിക്കോ, അല്ലെങ്കില്‍ തലശ്ശേരിക്കാര്‍ സ്നേഹക്കൂടുതല്‍ കാണിക്കും..ഹിഹിഹി. നന്ദി വന്നതിലും ഒരു ഒന്നൊന്നര കമന്റ് ഉടച്ചതിനും!!

ചേച്ചീ, പ്രകൃതിയുടെ നിറക്കൂട്ടല്ലെ നമ്മുടെ സ്വപ്നങ്ങള്‍ക്കു നിറംചാര്‍ത്തുന്നത്. വന്നതിലും കമന്റിയതിലും ഒത്തിരി സന്തോഷം!!

anil പറഞ്ഞു...

ee thirakkulla geevithathil enikku mash oru atphuthamaneeee. enthayalum nadineyum bhashayeyum marakkatha oralenkilum undallo.ente nadinte ormakal enikkivide aarambhikkunnu...........nandiyundu orupadu orupadu....

തരികിട പറഞ്ഞു...

നല്ല പടങ്ങള്‍... പണ്ടു റബര്‍ ചെരുപ്പിട്ട്‌ ചെളിയിലൂടെ നടന്ന് പാവാടയുടെ പുറകില്‍ ചെളികൊണ്ടു ചിത്രം വരച്ചിരുന്നത്‌ ഒാര്‍മ്മവരുന്നു.. ഓര്‍മ്മിപ്പിച്ചതിനു നന്ദി..

സപ്ന അനു ബി. ജോര്‍ജ്ജ് പറഞ്ഞു...

ജീവിതം തുടിക്കുന്ന ചിത്രങ്ങള്‍........ നന്നായിരിക്കുന്നു

ഇത്തിരി|Ithiri പറഞ്ഞു...

സ്വരമേ... ഇതെല്ലാം ഇഷ്ടായി.

Pramod.KM പറഞ്ഞു...

കൂട്ടത്തില്‍ ആത്മഹത്യാകുറിപ്പും,കളിക്കളവും ഏറെ ഇഷ്ടമായി..:)

swaram പറഞ്ഞു...

അനില്‍,
നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളെ വല്ലപ്പോഴുമെങ്കിലും തിരിച്ചു വിളിച്ചില്ലെങ്കില്‍ നമ്മള്‍ നമ്മളല്ലാതായി തീരും..ആ തിരിച്ചറിവിലാണ്, ചിതലിന്റെ ജന്മം പോലും. നന്ദി വന്നതിലും അഭിപ്രായം എഴുതിയതിലും.

തരികിട
കാലം മനസ്സില്‍ കോറിയിട്ട നന്മയുടെ ചിത്രങ്ങള്‍ ആര്‍ക്കും മായ്ക്കാന്‍ കഴിയില്ലല്ലോ?

സ്വപ്നചേച്ചീ, ഇത്തിരി, വന്നതിലും കമന്റിയതിലും സന്തോഷം.
പ്രമോദ്, സത്യമായിരുന്നു. “ആത്മഹത്യാകുറിപ്പ്” ക്ലിക്കി അല്‍‌പനേരത്തിനുള്ളില്‍ കക്ഷി തൊട്ടു താഴെ ചത്തുമലച്ച് കിടക്കുന്നുണ്ടായിരുന്നു.

കുട്ടമ്മേനൊന്‍::KM പറഞ്ഞു...

adipoli padangal

swaram പറഞ്ഞു...

കുട്ടമ്മേനൊന്‍,
നാടു കാണുമ്പോള്‍ എല്ലാര്‍ക്കും ഒരു ഉണര്‍വ്വ്..
സന്തോഷം!!

kaithamullu : കൈതമുള്ള് പറഞ്ഞു...

സ്വരമേ,
ആ ദുഫായ് പടങ്ങള്‍‍ വേറെ പോടാമായിരുന്നു.
അതോ നൊസ്റ്റാല്‍ജിയയില്‍ ‘കൊണ്ട്രാ‘ കൊണ്ടു വന്നതോ?

Chechi പറഞ്ഞു...

Oro chithrangalum oro kadhaparayum pole...nannayittundu

swaram പറഞ്ഞു...

ചേച്ചീ, കാമറക്കണ്ണുകളിലൂടെ, കാണാത്തതു പലതും കാണുമന്ന് പലരും പറയുന്നു. പക്ഷെ എനിക്കു തോന്നിയത്, നമുക്കു പരിചിതമല്ലാത്ത പുതിയൊരു സൌന്ദര്യാസ്വാദനം ഒരു ഫ്രെയിമിനുള്ളില്‍ നമുക്കു കിട്ടുന്നൂ എന്നൊരു വ്യത്യാസം..പിന്നെ പ്രകൃതിയില്‍ തന്നെ നമ്മളറിയാത്ത എത്ര കഥകള്‍ മറഞ്ഞു കിടക്കുന്നു.നല്ലവാക്കുകള്‍ക്ക് നന്ദി.

പൊതുവാള് പറഞ്ഞു...

സ്വരമേ പാടൂ പാടൂ ആ കൈമറയിലൂടെ ഇനിയും....

ഓ.ടോ.തരികിട പാവാടക്കാരിയാണോ?
ഞാനിതു വരെ നിരീച്ചിരുന്നത് പാവാടക്കാരികളില്‍ തരികിടകളുണ്ടങ്കിലും അവരതു സമ്മതിച്ചുതരാന്‍ സാധ്യതയില്ല എന്നാണ്.
അപ്പോ ഈ പേരും തരികിടയുടെ ഭാഗമാണെന്ന് ഇപ്പോ മനസ്സിലായി:)

Sul | സുല്‍ പറഞ്ഞു...

ചിതലേ
നിന്റെ പോട്ടോ കട്ടോണ്ടോയി ഒരുവന്‍
അവിടെ ചെന്നു നോക്കു.
http://jillsjose.blogspot.com/

ബൂലോകരേ ഈ കളവിനെതിരെ പ്രതികരിക്കുക.

-സുല്‍

swaram പറഞ്ഞു...

പൊതുവാളേ, നന്ദി, പക്ഷെ അവസാനം പറഞ്ഞത് എന്താണെന്ന് മനസ്സിലായതേ ഇല്ല.

സുല്‍, ഞാനവിടെ പോയി..പക്ഷെ ഒന്നും കണ്ടില്ലല്ലൊ!!

Nandu പറഞ്ഞു...

Hi,

all pics r good....nostalgic keep it up

അജ്ഞാതന്‍ പറഞ്ഞു...

തലശ്ശേരി റെയില്‍ വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ചരിത്രമെന്താണ്???

prajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
prajith പറഞ്ഞു...

dai.......Makkuini ponniam road complete undallo...

prajith പറഞ്ഞു...

dai.......Makkuini ponniam road complete undallo...

laxmi പറഞ്ഞു...

can u give me ur email id?

നന്ദകുമാര്‍ പറഞ്ഞു...

nannaayittundu.. nalla chithrangal

അജ്ഞാതന്‍ പറഞ്ഞു...

thanks for this nice post 111213