മൂട്ട...
നല്ല തണുപ്പുള്ള ഒരു രാത്രിയാണ് ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് കൊമ്പ് മുളച്ചത്...അങ്ങനെ ഇവിടെ വിമാനം ഇറങ്ങി. ഗള്‍ഫിന്റെ പ്രാരാബ്ദം, വന്ന അന്നു തന്നെ അറിയിക്കാതിരിക്കാനാണോ ആവോ എന്റെ കൂട്ടുകാരന്‍ ബസ്സില്‍ കയറ്റാതെ എന്നെ ഒരു പാക്കിസ്താനിയുടെ കാറിലായിരുന്നു കൊണ്ടുപോയത്. നാട്ടില്‍ ഒത്തിരിയൊന്നും കാറിനെ ആശ്രയിക്കാത്തത് കൊണ്ട് ഇത്തിരി ഗമയില്‍ തന്നെ കയ്യൊക്കെ നിവര്‍ത്തി വെച്ചിരുന്നു...
പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന അത്ഭുത നഗരത്തിലെ കാഴ്ച്ചകള്‍ കണ്ടുകൊണ്ടുള്ള യാത്ര...
പ്രവാസം രക്തപങ്കിലമാണെന്ന് ആദ്യമറിഞ്ഞത് അപ്പോഴായിരുന്നു- മൂട്ടയ്ക്ക് സ്തുതി!! ഞാനൊന്ന് ചരിഞ്ഞു ചൊറിയാന്‍ തുടങ്ങി...കൂടെയുള്ളവന്‍ ആസനം ചൊറിയുന്നത് കണ്ടാലുള്ള ചമ്മല്‍ ആവശ്യത്തിലേറെ. പക്ഷെ മൂട്ടആശാന്‍ സ്ഥലകാലബോധമില്ലാതെ പരിപാടി തുടരുകയാണ്.
പതുക്കെ പതുക്കെ ഈ മഹാരാജ്യവും, മൂട്ടയും തമ്മിലുള്ള “ബന്ധം” ബോധ്യപ്പെട്ടു തുടങ്ങി. രാത്രി ചെല്ലുമ്പോള്‍ മൂട്ടയിറങ്ങും.. കരിമ്പിന്‍ തോട്ടത്തില്‍ ആന ഇറങ്ങും പോലെ... പിന്നെ കടിയായി...ചൊറിച്ചിലായി... പിടിച്ചു പൊട്ടിച്ചാല്‍ ചോര തെറിക്കും... മൂട്ടയുടെ മണമില്ലെങ്കില്‍ പ്രവാസം പൂര്‍ണ്ണമാവില്ല!!
അവധി ദിനങ്ങളില്‍ ബോംബിങ്ങ്, ബെയ്ഗണിംഗ്... ആശ്വാസം...മൂട്ട ഒതുങ്ങി!!
5 നാള്‍ കഴിയുമ്പോള്‍ വീണ്ടും ചൊറിച്ചില്‍, പെറുക്കല്‍, കൊലപാതകം!! കള്ളവണ്ടിയില്‍ കേറിയാല്‍ അവിടെയും മൂട്ട. അലക്കി തേച്ച് ടൈയും കോട്ടുമിട്ട് ഓഫീസില്‍ എത്തിയാല്‍ ആളുകളുടെ വിചിത്ര നോട്ടം.-കാര്യം പിടികിട്ടി...മൂട്ട കൃത്യ സമയം പാലിച്ച് ഓഫീസിലും എത്തിയീരിക്കുന്നു. അടുത്ത കാലത്ത് ആരോ പറഞ്ഞു- മൂട്ടയെ ഈ രാജ്യത്തിന്റെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണം!!
ഈ എഴുത്ത് ഈ ഭൂലോകത്തിലെ സകലമാന മൂട്ടകള്‍ക്കും, മൂട്ടകളുടെ വിക്രിയയില്‍ മനം നൊന്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നവര്‍ക്കും മാത്രമായി സമര്‍പ്പിക്കുന്നു.

മുട്ട...
ബാച്ചിലര്‍ പ്രാവാസികളുടെ സന്തത സഹചാരി... കിതപ്പ് വരുമ്പോള്‍ ചിന്തിക്കും - കൊളസ്റ്റ്രോള്‍... കാത്സ്യം വേണം - അപ്പൊഴും മുട്ട!! പ്രായം കൂടുമ്പോള്‍ വൈദ്യന്‍ പറയും “വായു“!! എന്നാലും രാവിലെ മുട്ടയും ബ്രഡും തന്നെ വേണം.. വേറെ വഴിയില്ലാ...ജീവിക്കണ്ടേ!!!
13 അഭിപ്രായങ്ങൾ:
നാന്നായിട്ടുണ്ട്...
മൂട്ട ഒരു സംഭവം തന്നെയാണ്.
അനുഭവമേ ഗുരു.
ആശംസകള്‍..ഇനിയും പോരട്ടെ..!!!
A good blend of experiantial emotions and language. Firend its amazing blog. Keep going my best wishes.
സത് വയിലെ വില്ലയില്‍ മൂട്ടയെ തളക്കാന്‍ എഡ്ഗാര്‍ കമ്പനി എന്ന ടാസ്ക്ഫോഴ്സിനെ ഒരിക്കല്‍ ഞങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. പ്രശ്നബാധിത പ്രദേശം ഓടിച്ചു വിലയിരുത്തിയ ശേഷം അവര്‍ ഒരു ഓപറേഷന്‍ പ്ലാന്‍ തയ്യാറാക്കി.
ബുള്ളറ്റ്പ്രൂഫും മുഖം മൂടിയുമണിഞ്ഞ ഗറില്ലകള്‍ പിറ്റേന്ന് രാവിലെ യുദ്ധഭൂമിയില്‍ ചാടിയിറങ്ങി. കട്ടില്‍ച്ചുവട്, ബാത്ടബ്, ഷെല്‍ഫുകള്‍, പുസ്തകക്കെട്ട്, അടുക്കള എന്നിവിടങ്ങളില്‍ കാര്‍ഗിലിലെ ട്രഞ്ചുകളിലെന്ന പോലെ കയറി മറിഞ്ഞ് അവര്‍ വീരസാഹസിക പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഗ്രനേഡും ഷെല്ലുകളും നിര്‍ബാധം പൊട്ടി. വൈകുന്നേരമായപ്പോഴേക്കും യുദ്ധരംഗം ശാന്തമായി...
‘എവെരിതിംഗ് ഈസ് ഓകെ’, കേണല്‍ പ്രഖ്യാപിച്ചു.
അന്ന് രാത്രി, ഒരിക്കളും അവസാനിക്കരുതേ എന്നു കരുതി ഒരു സ്വപ്നത്തിന്റെ വക്കില്‍ കടിച്ച് പിടിച്ച് ഉറങ്ങുമ്പോള്‍ മുതുകില്‍ ഒരു ചൊറി.
എണീറ്റപ്പോള്‍ സഹമുറിയന്മാരായ ബിനിയും ഷഹീനും ശ്യാമും മുറിയില്‍ ഷര്‍ട്ടൂരി പുറം ചൊറിയുന്നു.
‘മൂട്ട!’
ആഹാ,മൂട്ടയും മുട്ടയും...നന്നായിട്ടുണ്ട്..
ഈ വഴി ആദ്യായിട്ടാണ്. വന്നത് നന്നായിയെന്നു തോന്നുന്ന കുറിപ്പുകള്‍.
അവരും ഭൂമിയുടെ അവകാശികല്ലേന്ന്. ജീവിച്ചുപോകട്ടെ പാവങ്ങള്‍!
[എന്നു കരുതി സമ്പല്‍ സമൃദ്ധമായ അമേരിക്കന്‍ ഭൂഗണ്ഡത്തിലേക്കു പറഞ്ഞു വിടേണ്ട കേട്ടോ ;) ]
മൂട്ട എന്ന “ഇമ്മിണി ബല്ല്യ മൃഗത്തെ“ എല്ലാരും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു...ഗ്രൂപ്പ് കളിക്കാതെ, ഒരെ ഒരു ലക്ഷ്യത്തിന്(ജീവിക്കുക) വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന(ചോര കുടിക്കല്‍)ഇവരെ നേരിടാന്‍ ഇന്നുവരെ ഒരു ശാസ്ത്രത്തിനൊ, അധിനിവേശ ശക്തികള്‍ക്കൊ, കഴിഞ്ഞില്ലാ എന്നത് ഇവറ്റകളുടെ “മാനിഫെസ്‌റ്റൊ“വിന്റെ ഗുണമാണോ...ആര്‍ക്കറിയാം...നമുക്കു ഉറക്കെ വിളിക്കാം...മൂട്ട പ്രജകള്‍ നീണാള്‍ വാഴട്ടെ!!
ചാത്തനേറ്: “മുട്ട...
ബാച്ചിലര്‍ പ്രാവാസികളുടെ സന്തത സഹചാരി... “
അതെന്താ ബാച്ചിലര്‍ രക്തത്തിനു കൂടുതല്‍ ടേസ്റ്റുണ്ടോ??
മൂട്ട ചിന്തകള്‍ കൊള്ളാം.
എഗ്ഗ് ആന്റ് ബഗ്ഗ് തോട്സ് :)
-സുല്‍
:-))
Mootta nalkunna ulbhyam urakkam keduthunnu. Konnalum theerillithin salyam.....eshuthu OK, pakshe karimbin koottathile anakal enna prayogam...entho enikkishtapettilla. Oru chercha illayma.
marukuri ezhuthiya ellaavarkum nandi:)
അല്ലാ, അവിടെ മൂട്ട ഇത്ര പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നതു പുതിയ അറിവാണ്..
എന്തായാലൂം അവതരണം കലക്കന്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ