ഉച്ച വെയിലിന്റെ കത്തലിനു
പട്ടിണിക്കോലങ്ങളുടെ
എരിയുന്ന വയറിന്റെ ചൂടുണ്ടോ?
മരുഭൂമിയില്‍ മരുപ്പച്ച തേടി അലയുന്ന
വര്‍ണ്ണഭേദമില്ലാത്ത പേക്കോലങ്ങള്‍ക്ക്
ഇല്ലായ്മയുടെ മായക്കാഴ്ച്ചയാണോ നാളെയും?
കനലും കാറ്റുമില്ലാതെ എരിയുന്ന ജന്മങ്ങളെങ്ങും...
ആര്‍ത്തു ചിരിക്കുകയാണ് വറുതിയുടെ പ്രേതങ്ങള്‍...
ചെമ്മീനും നെല്ലും
തോട്ടികളുടെ കിനാവുകളും
കണ്ണീരില്‍ കഥയെഴുതിയപ്പോള്‍...
ഞാന്‍ ഈ വരണ്ട മഷിത്തണ്ടുമായി
എഴുതാന്‍ പുറങ്ങളില്ലാതെ...
കഥയില്ലാത്തവനായ്...
ഇതുമൊരു മായക്കാഴ്ച്ച!!
പട്ടിണിക്കോലങ്ങളുടെ
എരിയുന്ന വയറിന്റെ ചൂടുണ്ടോ?
മരുഭൂമിയില്‍ മരുപ്പച്ച തേടി അലയുന്ന
വര്‍ണ്ണഭേദമില്ലാത്ത പേക്കോലങ്ങള്‍ക്ക്
ഇല്ലായ്മയുടെ മായക്കാഴ്ച്ചയാണോ നാളെയും?
കനലും കാറ്റുമില്ലാതെ എരിയുന്ന ജന്മങ്ങളെങ്ങും...
ആര്‍ത്തു ചിരിക്കുകയാണ് വറുതിയുടെ പ്രേതങ്ങള്‍...
ചെമ്മീനും നെല്ലും
തോട്ടികളുടെ കിനാവുകളും
കണ്ണീരില്‍ കഥയെഴുതിയപ്പോള്‍...
ഞാന്‍ ഈ വരണ്ട മഷിത്തണ്ടുമായി
എഴുതാന്‍ പുറങ്ങളില്ലാതെ...
കഥയില്ലാത്തവനായ്...
ഇതുമൊരു മായക്കാഴ്ച്ച!!
11 അഭിപ്രായങ്ങൾ:
ചിതല്‍. എന്തിനെയും ജീര്‍ണതയിലേക്കു നയിക്കുന്ന അത്ഭുത ജീവി! എന്തിനാണാവോ ഈ കലാഹൃദയന്‍ ആ പേരു തന്നെ തെരഞ്ഞെടുത്തത്? ജീര്‍ണത ഒട്ടുമില്ലാത്ത, ജീവന്‍ തുടിക്കുന്ന കാഴ്ചകള്‍ - മായയായാലും അല്ലെങ്കിലും - വായനക്കാര്‍ക്കു സമ്മാനിക്കുന്ന, പുതുജീവന്റെ തുടിപ്പായ ‘മഴത്തുള്ളികള്‍’...
മീനസൂര്യന് ചൂടേറ്റുന്ന എരിവയറിന്റെ നീറ്റലില്‍ സാന്ത്വനത്തിന്റെ, ആശ്വാസത്തിന്റെ മായക്കാഴ്ചകള്‍ക്കു പിറകേ എവിടെയുമെത്താതെ ജീവിതം മുഴുവന്‍ ഓടിത്തീര്‍ക്കേണ്ടി വരുന്ന മനുഷ്യ ജന്മങ്ങള്‍... ആയുഷ്കാലം മുഴുവന്‍ കരിന്തിരി കത്തിത്തീരുന്ന ജീവിതങ്ങള്‍ക്കു മേല്‍ വിജയമാഘോഷിക്കുന്ന ദുരിതത്തിന്റെ മുന്‍പില്‍ വായനക്കാരനും നിശ്ശബ്ദനായിപ്പോകുന്നു.
ജീവിതം തന്നെ ‘ഉപവാസ’മാകുന്നവരുടെ കിനാവുകളുടെ കഥയെഴുതാന്‍ തൂലികയില്‍ നിറയ്ക്കാന്‍ കണ്ണീരു പോലും ബാക്കിയില്ലാതാകുമ്പോള്‍ ‘കഥയില്ലാത്തവനാ’യിപ്പോകുന്നത് അനുവാചകന്‍ തന്നെയല്ലേ?
ഇല്ലായ്മയുടെ മായക്കാഴ്ചകള്‍ക്കിടയില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസത്തിന്റെ നിമിഷാര്‍ധങ്ങളെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ ഒരു ഹൃദയമെങ്കിലും തുടിക്കുമെങ്കില്‍ അതാണ് ഈ കലാകാരന്‍ അര്‍ഹിക്കുന്ന ഏറ്റവും വലിയ അംഗീകാരം.
ഇല്ലായ്മയുടെ, പട്ടിണിയുടെ, ദുരിതങ്ങളുടെ ചുട്ടുപൊള്ളുന്ന വേനലില്‍ കണ്ണീരു പോലും വരണ്ടുണങ്ങുമ്പോള്‍ കണ്ണീരില്‍ കരിമഷി ചാലിച്ച് കഥയെഴുതിയവര്‍ പഴങ്കഥയാകുന്നു. അതിസമ്പന്നതയുടെ മടിത്തട്ടില്‍ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണവര്‍ കനകവും രത്നങ്ങളും സ്വപ്നം കണ്ട് ആര്‍ഭാടങ്ങളുടെ തേരിലും ആഗ്രഹങ്ങളുടെ കുതിരപ്പുറത്തും പടയോട്ടം നടത്തുമ്പോള്‍ വഴിയോരത്ത് ലക്ഷ്യ്മില്ലാതെ അലഞ്ഞും തളര്‍ന്നു വീണും ഒടുങ്ങുന്ന ഇല്ലായ്മയുടെ പേക്കോലങ്ങളെ കണ്ട് അവജ്ഞയോടെ മുഖം തിരിക്കുന്നവര്‍ക്കു മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി, മായയല്ലാത്ത കാഴ്ചയായി ഒരാള്‍. ജീര്‍ണത ബാധിച്ച സമൂഹത്തിനു മുന്‍പില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ആ ‘ചിതല്‍’ നില്‍ക്കുമ്പോള്‍ ‘കഥയില്ലാത്തവരാ’കുന്നത് നാം തന്നെയല്ലേ?
...
ഒരു കൊച്ചു വിമര്‍ശനവും ആകാമെന്നു തോന്നുന്നു. “ഇല്ലായ്മയുടെ മായക്കാഴ്ച”യെന്ന പ്രയോഗത്തില്‍ എന്തോ ഒരു ‘അസ്വസ്ഥത’യില്ലേ? ‘ചിതല്‍’ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന ഇല്ലായ്മ ഒരു യാഥാര്‍ഥ്യമാണെന്നിരിക്കെ അതിനെ ഒരു ‘മായക്കാഴ്ച’യാക്കിയത്... അതും ഒരു ‘മായക്കാഴ്ച’യാണെന്നു കരുതാം.
വിജി..കാഴ്ച്ചുടെ മറുപുറം ആണേറ്റവും വേദന നിരഞ്ഞതെന്ന് തോന്നുന്നു...പ്രവാസം ഉപയോഗിച്ച് പഴക്കം വന്ന വാക്കാണ്...പക്ഷെ ബഹുഭൂരിപക്ഷത്തിനും പ്രവാസം ദുരിതങ്ങള്‍ക്കപ്പുറം മറ്റൊന്നു നല്‍കുന്നില്ലെന്ന യാഥാര്‍ത്യം നമ്മള്‍ കാണാതിരിക്കുന്നു അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു...പ്രോത്സാഹനത്തിനു നന്ദി..
അലീന, ടീച്ചറുടെ വിമര്‍ശനം അംഗീകരിക്കുന്നു... സ്വപ്നങ്ങള്‍ മാത്രമാണ് ഇല്ലായ്മയിലും അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..പക്ഷെ അതൊക്കെ അവന്റെ മായക്കാഴ്ചകളാണെന്നതാണു സത്യം...
നല്ല പോസ്റ്റ് ചിതലേ..
ഇനിയുമിനിയും എഴുതൂ..
"ഞാന്‍ ഈ വരണ്ട മഷിത്തണ്ടുമായി
എഴുതാന്‍ പുറങ്ങളില്ലാതെ...
കഥയില്ലാത്തവനായ്...
ഇതുമൊരു മായക്കാഴ്ച്ച!!“
നന്നായിട്ടുണ്ട് വരിക്കള്‍...ജീവിതം തന്നെ മായയായ് തോന്നാറുണ്ട് പലപ്പോഴും...
സാരംഗി, മയൂര നല്ലവാക്കുകള്‍ക്ക് നന്ദി...
നമ്മള്‍ ജീവിക്കുന്ന ലോകം തന്നെ “ഒരു വല്ലായ്മ” അല്ലെ? ഒത്തി കാഴ്ച്ചകളും, അതിലേറെ മായക്കാഴ്ച്ചകളും..
...
നല്ല എഴുത്ത്..
ഇല്ലായ്മയോട് യോജിക്കുന്നില്ല.
പിന്നെ കഥയില്ലാതാവുന്നുമില്ല.
ഇനിയും പ്രതീക്ഷിക്കുന്നു..!
“...ഉച്ച വെയിലിന്റെ കത്തലിനു
പട്ടിണിക്കോലങ്ങളുടെ
എരിയുന്ന വയറിന്റെ ചൂടുണ്ടോ?...”
ചിതല്‍... നല്ല വരികള്‍... നല്ല ആശയം.
അറിയാത്ത രണ്ട് സുഹൃത്തുക്കള്‍ കൂടെ എന്റെ ഈ ചിതല്‍ പുറ്റില്‍ കയറി അഭിപ്രായം രേഖപ്പെടുത്തി..അഗ്രജന്‍, സഹീര്‍..ഒരുപാട് നന്ദി
Sathyathil enikkonnum manassilayilla. Kure vakkukal nirathi vachirikkunnu. Maya kashcha, varuthi, kathayillayma.....puthuma evide.....kshmikkuka, ente samayam vilappettathanu.
---Sathyavan
"vilappetta" samayavumaay puthuma thetunna anilinu onnum tharaan kazhinjilla..shamikkuka suhruthe, vilappetta samayam apaharichathinu...pinne, ishtappettathu labhikkaathirunnathu ente kuttamaano atho anilbhaiyude athiru kadanna pratheekshakalaayirunno ennenikkariyilla..expectation limits joy ennokke parayum pole...enthaayalum manassu thurannulla ezhuthinu nandi..iniyum ezhuthaam, marukuri pratheekshikkunnu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ