2007, മാർച്ച് 15, വ്യാഴാഴ്‌ച

ഓര്‍മ്മ...


കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടു മാങ്ങയുടെ മാധുര്യമാണ്..ഒര്‍മകളിലേയ്കുള്ള ഒരു തിരിച്ചു പോക്ക്..ഓര്‍ക്കാനും ഓമനിക്കാനും മാത്രമായി..

അച്ചന്റെയും അമ്മയുടെയും വിരല്‍ തുമ്പില്‍ തൂങ്ങിയാടി റയില്‍ പാളത്തിനു മുകളില്‍ കൂടിയുള്ള വൈകുന്നേരങളിലെ യാത്രകളും , തോട്ടിലെ മിന്നിമായുന്ന സ്വര്‍ണ്ണ വരയുള്ള മത്സ്യങ്ങളും , മുഴങ്ങി കേള്‍ക്കുന്ന അമ്പലത്തിലെ ശംഖധ്വനിയും , പിന്നെ, വാടക വീടിന്റെ പിന്നാമ്പുറത്ത് മണ്ണപ്പം ചുട്ടുകളിക്കുന്ന ഒരു ചേച്ചിയും കുഞ്ഞനിയനും ..ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും ...

വലിയ ഇരുനില വാടക വീട്, പഴകി ദ്രവിച്ച ഞാലിയും , പൊട്ടിതുടങ്ങിയ ഓടുകളും . അചന്റെ തീരാത്ത പ്രാരാബ്ദങളായിരുന്നു ആ വീടിന്റെ കണ്ടുപിടുത്തത്തിനു പിന്നിലെന്ന തിരിച്ചറിവുണ്ടാകാന്‍ കാലം ഏറെ വേണ്ടി വന്നു...തപാല്‍ വകുപ്പിലെ ഉദ്യോഗം രണ്ടു വലിയ കുടുംബങ്ങളുടെ വിദ്യാഭാസത്തിനും ആഹാരത്തിനും തികയാതെ വരുമ്പൊ, ആശങ്കാകുലനാവുന അച്ചന്റെ മനസ്സറിയാതെ, ഓടുന്ന പച്ച തത്ത വാങ്ങി തരാന്‍ ശാഠ്യം പിടിക്കുന്ന ഉണ്ട കണ്ണനെ അമ്മ വാരിയെടുത്ത് ഉമ്മ വെക്കുന്നതും .. കാലത്തിന്റെ വിക്രിതികള്‍ ആയിരുന്നിരീക്കാം ...

മണ്ണെണ്ണ തിരിയിട്ട് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്ന ചെച്ചിയൊടൊപ്പമിരുന്ന് മായാവിയുടെ കൊമ്പും , കപീഷിന്റെ വാലും നോക്കി , ആരു വന്നാലും പുറകെ കൂടി കഥ പറയിക്കുന്ന ബാല്യത്തിന്റെ തിണ്ണ മിടുക്ക്...

അക്ഷരങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ചതും അച്ഛനായിരുന്നു...ഒരിക്കലും മുടങ്ങാതെ എത്തുന്ന ചിത്ര കഥകളും , അമ്പിളി മാമനെ നോക്കി കൊണ്ട് അച്ഛന്റെ മടിയില്‍ കിടന്ന് കേട്ട ഹിറ്റ്ലെറും , ലെനിനും ,സാര്‍ ചക്രവര്‍ത്തിയും , ചരിത്രമറിയാതെയുള്ള ചരിത്രത്തിന്റെ ബാലപാഠങ്ങളായിരുന്നു...

ഉച്ച കഴിഞ്ഞുള്ള പതിവുറക്കം , അമ്മയെ ഉറക്കി കിടത്തി പരമ്പിന്റെ തെക്കെ മൂലയിലെ പ്ലാവിന്റെ കീഴെ പൊയിരുന്നു സ്കൂളില്‍ നിന്നും ചേച്ചി വരുന്നതും കാത്തുള്ളാ നില്‍പ്...അതിനിടയ്ക്ക് അണ്ണാറ കണ്ണനും കൊട്ടയ്ക പക്ഷികളും വഴിയെ പോകുന്ന വല്യമ്മമാരുടെ കുശലാന്വെഷണങ്ങളും ..രസമുള്ള ഒര്‍മകള്‍ ..
ചേച്ചി വരുമ്പൊ വിയര്‍പ്പിലും മണ്ണിലും കുതിര്‍ന്ന ഒരു കഷ്ണം കടല മിഠായി കൊണ്ടു വരും ..കുഞ്ഞനിയനുള്ള സ്നേഹ സമ്മാനം!!

6 അഭിപ്രായങ്ങൾ:

നിര്‍മ്മല പറഞ്ഞു...

ഓര്‍മ്മകള്‍, ഒരേ സമയം നമ്മെ കരയിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്ന നല്ല ഓര്‍മ്മകള്‍.

ppanilkumar പറഞ്ഞു...

Ningalude ormakal...enne ezhuthan prerippikkunnu. Nannayirikkunnu. Oru panoor diary ezhuthikkude. Panoorinte spandanangal oru pravasiyude kannil koodi. Enikku oru muttayi tharan chechiyilla. Achan 10 varsham munpu njangale vittakannu. gramathile balyam..nagarathile balyam..enningane ente balyathe randayi pakukkam. Achan oru sarkar udyogasthan. Sahyavum neethiyum muruke pidicha oru sadharanakkaran. Varuthi enna vakkinte artham njan sarikkum manassilakkiyittilla. Pakshe ningal varachu kattiya chithram assalayi enikku manassil kanam....kanunnu. Ezhuthinte sakthiyano..atho ente visualisation aano ennariyilla. Ningalku ezhuthinte craft swantham aayittundu. Kooduthal pratheekshikkunnu.

swaram പറഞ്ഞു...

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും മറക്കുന്ന സമൂഹത്തെ ഓര്‍ത്ത് നമ്മളൊരുപാട് ദുഖിക്കുന്നു...നമുക്കുള്ളിലെ നന്മകള്‍ പോലും ചികഞ്ഞെടുക്കാന്‍ നമ്മളെന്തെ മടിക്കുന്നു? നല്ല വാക്കുകള്‍ക് നന്ദി ചേച്ചി, ഒപ്പം ഒത്തിരി പ്രോല്‍സാഹനം തരുന്ന അനിലിനും...

മഴവില്ലും മയില്‍‌പീലിയും പറഞ്ഞു...

ഇതു വായിചപ്പൊള്‍ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലം ഓറ്ത്തു. എനിക്കറിയാം ഒരു പോസ്റ്റു മാന്റെ മകന്റെ പരിമിതികളും .പിന്നെ മണ്ണെണ്ണ വിളക്കിന്റെ കരിപുരണ്ട ബാല്യവും ....നന്ദി..ഒരിക്കല്‍ കൂടി എന്നെ ബാല്യത്തിലേക്കു തിരികെ നടത്തിയതിനു.

riyaz ahamed പറഞ്ഞു...

പ്രിയ ചിതല്‍,
വച്ചേക്കല്ലേ, ഓര്‍മ്മകളുടെ കതിരും പതിരും തരിമ്പും കാണാതെ. കടിച്ചെല്ലാമെടുക്കണം, കുറിക്കണം, കുറിച്ചാല്‍ പറയണം. അകത്തും പുറത്തും നനവും വേണം തലശ്ശേരിക്കാരാ. തുടരുക!

.... പറഞ്ഞു...

ഈ പോസ്റ്റിലെ വരികള്‍ എനീക്ക് ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചു...ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധരണക്കാരന്‍റെ ജീവിതതത്തെ തികഞ്ഞ പൂര്‍ണ്ണതയോടെ വരച്ച് കാട്ടിയിരിക്കുന്നു..

ഇനിയും എഴുതൂ...ആശംസകള്‍